NEWS UPDATE

6/recent/ticker-posts

പിതാവിന് ഭാര്യയുമായി അവിഹിതം, മകൻ 70 കാരനെ വെട്ടിക്കൊന്നു

മധ്യപ്രദേശിലെ കട്‌നിയിൽ 70 കാരനായ പിതാവിനെ മകൻ വെട്ടിക്കൊന്നു. തൻ്റെ ഭാര്യയുമായി പിതാവിന് അവിഹിത ബന്ധമുണ്ടെന്ന സംശയത്തെത്തുടർന്നാണ് കൊലപാതകം. 25 കാരനായ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.[www.malabarflash.com]


ബദ്‌വാര പോലീസ് സ്റ്റേഷൻ പരിധിയിലെ കചാരി ഗ്രാമത്തിൽ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ലക്ഷ്മൺ കുമാർ (25) തിങ്കളാഴ്ചയാണ് മുംബൈയിൽ നിന്ന് ഗ്രാമത്തിലെത്തിയത്. മദ്യപാനിയായ ഇയാൾ പിതാവിന് ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ചു. തർക്കത്തെ തുടർന്ന് അച്ഛൻ നന്ദിലാലിനെ മഴു കൊണ്ട് ആവർത്തിച്ച് വെട്ടി.

നന്ദിലാലിനെ ആദ്യം പ്രാദേശിക ആരോഗ്യ കേന്ദ്രത്തിലേക്കും പിന്നീട് കട്‌നിയിലെ ജില്ലാ ആശുപത്രിയിലേക്കും എത്തിച്ചു. എന്നാൽ നില വഷളായതോടെ ജബൽപൂരിലെ സർക്കാർ മെഡിക്കൽ കോളജിലക്ക് മാറ്റുകയായിരുന്നു. ബുധനാഴ്ച രാത്രിയോടെ നന്ദിലാൽ മരിച്ചു. മുംബൈയിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.

Post a Comment

0 Comments