തിരുപ്പതി: ഭർത്താവിന് പ്രണയിനിയെ വിവാഹം കഴിപ്പിച്ച് കൊടുത്ത് ഭാര്യ. ആന്ധ്രാപ്രദേശിലാണ് സംഭവം. തിരുപ്പതിയിലെ ഡക്കിളി അംബേദ്കർ നഗർ സ്വദേശി കല്യാണാണ് കഥാനായകൻ. ടിക് ടോക്കിലൂടെ പരിചയപ്പെട്ട കടപ്പ സ്വദേശി വിമലയാണ് കല്യാണിന്‍റെ ഭാര്യ.
ഏതാനും ദിവസങ്ങൾക്ക് മുമ്പ് നിത്യശ്രീ എന്ന യുവതി വിശാഖപട്ടണത്ത് നിന്ന് വിമലയെ തേടി എത്തിയിരുന്നു. താൻ കല്യാണിന്‍റെ മുൻ കാമുകിയാണെന്നും ചില പ്രശ്നങ്ങൾ കാരണം വേർപിരിയേണ്ടി വന്നുവെന്നും അവർ പറഞ്ഞു. കല്യാണുമായുള്ള പ്രണയബന്ധം വേർപെടുത്തിയെങ്കിലും നിത്യശ്രീ മറ്റൊരാളെ വിവാഹം കഴിച്ചിരുന്നില്ല.
കല്യാണിനെ പിരിയാന്‍ കഴിയില്ലെന്ന് നിത്യശ്രീ വിമലയോട് പറഞ്ഞു. തുടർന്ന് ബന്ധുക്കൾ എതിർത്തെങ്കിലും വിമല തന്നെ മുൻകൈയെടുത്ത് വിവാഹത്തിന് ഒരുക്കങ്ങൾ നടത്തി. വിവാഹശേഷം മൂവരും ഒരുമിച്ച് ജീവിക്കാമെന്ന് വിമല തീരുമാനിക്കുകയായിരുന്നു. ഡക്കിളിയിലെ ക്ഷേത്രത്തിൽവച്ചായിരുന്നു കല്യാണിന്റെയും നിത്യശ്രീയുടെയും വിവാഹം.

0 Comments