ലാസ് വേഗാസ്: ഇരുപത്തിനാലുകാരനെ ബോംബ് ഉപയോഗിച്ച് കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന പ്രതി സെല്ലിനുള്ളിൽ കാർഡ്ബോർഡ് ഉപയോഗിച്ച് ഡമ്മി നിർമ്മിച്ച ശേഷം ജയിലിൽ നിന്ന് രക്ഷപ്പെട്ടതായി ലാസ് വെഗാസ് ഡിപ്പാർട്ട്മെന്‍റ് ഓഫ് കറക്ഷൻസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.[www.malabarflash.com]
സെപ്റ്റംബർ 27നാണ് പ്രതി രക്ഷപ്പെട്ട വിവരം ജയിൽ അധികൃതർ അറിയുന്നത്. എന്നാൽ കഴിഞ്ഞ വെള്ളിയാഴ്ച തന്നെ പ്രതി രക്ഷപ്പെട്ടതാകാമെന്നാണ് ജയിൽ അധികൃതർ പറയുന്നത്.
ഇന്ത്യൻ സ്പ്രിംഗ്സിലെ സതേൺ ഡെസേർട്ട് കറക്ഷണൽ സെന്‍ററിൽ ജയിൽ ശിക്ഷ അനുഭവിക്കുകയായിരുന്ന 42 കാരനായ പൊര്‍ഫിറിയൊ ഹെറാരയാണ് രക്ഷപ്പെട്ടത്. രക്ഷപെടാൻ മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിരിക്കാമെന്നാണ് കരുതുന്നത്.
ഇത്രയും സുരക്ഷിതത്വമുള്ള ഫെസിലിറ്റിയില്‍ നിന്നും ദിവസങ്ങള്‍ക്കു മുമ്പ് പ്രതി രക്ഷപ്പെട്ടിട്ടും വിവരം മനസിലാക്കുന്നതിന് ദിവസങ്ങള്‍ വേണ്ടിവന്നു എന്നത് അംഗീകരിക്കാനാവില്ലെന്ന് ഗവര്‍ണര്‍ സ്റ്റീവ് പറഞ്ഞു.
0 Comments