NEWS UPDATE

6/recent/ticker-posts

സമൂഹ നന്മക്ക് കൂട്ടായ പ്രവർത്തനങ്ങൾ അനിവാര്യം: ബായാർ തങ്ങൾ

മനാമ: സ്കൂളുകൾക്ക് ചുറ്റും ലഹരി മാഫിയ പിടിമുറുക്കുകയും കൗമാരക്കാർ മയക്കുമരുന്നിന്റെയും മറ്റും ലഹരിക്ക് അടിമപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്ന പുതിയ കാലത്ത് , നാടിൻ്റെ നന്മക്കായി കൂട്ടായ പ്രവർത്തനങ്ങൾ സജീവമാക്കണമെന്നും നബിചര്യ ജീവിതത്തിൽ പകർത്തി ഇഹപര ജീവിതവിജയത്തിന് എല്ലാവരും യത്നിക്കുന്നമെന്നും നൂറുസ്സാ ദാത്ത് ബായാർ തങ്ങൾ പറഞ്ഞു.[www.malabarflash.com] 

ബായാർ മുജമ്മഉ സഖാഫത്തി സുന്നിയ്യ ബഹ്‌റൈൻ കമ്മിറ്റിയുടെ സ്വലാത്ത് വാർഷികത്തോടനുബന്ധിച്ച് നടന്ന ആത്മീയ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു തങ്ങൾ.

ബായാർ മുജമ്മഉ ബഹ്‌റൈൻ കമ്മിറ്റി വൈസ് പ്രസിഡന്റ് മജീദ് സഅദിയുടെ അദ്ധ്യക്ഷതയിൽ ഐ.സി. എഫ് ബഹ്‌റൈൻ നാഷണൽ പ്രസിഡന്റ് സൈനുദ്ധീൻ സഖാഫി ഉസ്താദ് ഉദ്ഘാടനം നിർവഹിച്ചു, പരിപാടിയിൽ സയ്യിദ് ബാഫഖി തങ്ങൾ, ഐ.സി.എഫ്. ജനറൽ സെക്രട്ടറി എം.സി. അബ്ദുൽ കരീം ഹാജി, ദഅവാ പ്രെസിഡെന്റ് അബൂബക്കർ ലത്തീഫി, കെ.സി.എഫ് ബഹ്‌റൈൻ പ്രസിഡന്റ് ജമാലുദ്ദിൻ വിട്ടാൽ, ആർ സ് സി ഗൾഫ് കൗൺസിൽ എക്സിക്യൂട്ടീവ് റഹീം സഖാഫി വരവൂർ എന്നിവർ ആശംസപ്രസംഗം നടത്തി. 

ഐ.സി.എഫ്, കെ.സി.എഫ് , ആർ എസ് സി. എന്നീ സംഘടനകളുടെ പ്രതിനിധികളും പ്രവർത്തകരും ബഹ്‌റൈനിലെ മറ്റു സ്ഥാപന ഭാരവാഹികളും പങ്കെടുത്തു . നിരവധിപേർ പങ്കെടുത്ത പരിപാടിയിൽ കലന്തർ ഷെരീഫ് എം സിയും , നൗഷാദ് മുട്ടുംതല സ്വാഗതവും, അബ്ദുല്ല പയോട്ട നന്ദിയും പറഞ്ഞു.

Post a Comment

0 Comments