തിരുവനന്തപുരം: കേരളത്തിലേത് മികച്ച സ്റ്റേഡിയവും മികച്ച കാണികളുമാണെന്ന് ബി.സി.സി.ഐ. പ്രസിഡന്റ് സൗരവ് ഗാംഗുലി. കേരളത്തെക്കുറിച്ച് എന്നും നല്ല ഓർമ്മകളാണുള്ളതെന്നും കേരളത്തിൽ നടന്ന ഒരു മത്സരത്തിലാണ് താൻ ആദ്യമായി ക്യാപ്റ്റനായതെന്നും ഗാംഗുലി പറഞ്ഞു.[www.malabarflash.com]
സഞ്ജു സാംസണ്‍ കഴിവുള്ള കളിക്കാരനാണ്. ഇന്ത്യൻ ടീമിന്‍റെ പദ്ധതികളിലദ്ദേഹം ഉണ്ട്. സഞ്ജു ഇപ്പോൾ ഏകദിന ടീമിന്‍റെ ഭാഗമാണ്. ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 മത്സരം കാണാനെത്തിയ ഗാംഗുലി പറഞ്ഞു.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിൽ സഞ്ജു കളിക്കുമെന്ന സൂചന ഗാംഗുലി നൽകി. രോഹന്‍ കുന്നുമ്മല്‍, ബേസില്‍ തമ്പി എന്നിവരെയും അദ്ദേഹം പ്രശംസിച്ചു. റൊട്ടേഷൻ പോളിസി അനുസരിച്ച് കേരളത്തിൽ കൂടുതൽ മത്സരങ്ങൾ കളിക്കുമെന്നും ഗാംഗുലി പറഞ്ഞു.
0 Comments