NEWS UPDATE

6/recent/ticker-posts

ലക്ഷദ്വീപിന്റെ ചുമതല: അബ്ദുള്ള കുട്ടിയെ ഒഴിവാക്കി ബിജെപി

ന്യൂഡല്‍ഹി: ലക്ഷദ്വീപിന്റെ ചുമതലയില്‍ നിന്നും എപി അബ്ദുള്ള കുട്ടിയെ നീക്കി ബിജെപി കേന്ദ്രനേതൃത്വം. നിലവില്‍ ബിജെപി ദേശീയ ഉപാധ്യക്ഷനാണ് അബ്ദുള്ള കുട്ടി.[www.malabarflash.com]

കേരളമുള്‍പ്പെടെ 15 സംസ്ഥാനങ്ങളിലെ പ്രഭാരിമാരേയും സഹ പ്രഭാരിമാരേയും മാറ്റിയിട്ടുണ്ട്. മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന നേതാവുമായ പ്രകാശ് ജാവദേക്കറിനാണ് കേരള ബിജെപി ഘടകത്തിന്റെ ചുമതല. മറ്റൊരു മുതിര്‍ന്ന നേതാവും രാജ്യസഭാംഗവുമായ രാധാ മോഹന്‍ അഗര്‍വാളിന് സഹചുമതലയും നല്‍കി. കേരളത്തിന്റെ ചുമതല വഹിച്ചിരുന്ന ബി എല്‍ സന്തോഷ് മറ്റ് സംഘടനാ ഉത്തരവാദിത്തങ്ങളിലേയ്ക്ക് മാറും.

സംസ്ഥാന ബിജെപിയിലെ പുനസംഘടനയ്ക്ക് മുന്നോടിയായാണ് പ്രകാശ് ജാവദേക്കറിന് ചുമതല നല്‍കിയിരിക്കുന്നത്. കെ സുരേന്ദ്രന്റെ സംസ്ഥാന അദ്ധ്യക്ഷ പദവിയിലെ കാലാവധി ഈ നവംബറില്‍ പൂര്‍ത്തിയാകുകയാണ്. ബിജെപിക്ക് പുതിയ സംസ്ഥാ കമ്മിറ്റി നിലവില്‍ വരാനിരിക്കെയാണ് ജെ പി നദ്ദ പുതിയ ചുമതലക്കാരെ പ്രഖ്യാപിച്ചിരിക്കുന്നത്. 

കെ സുരേന്ദ്രന് പകരക്കാരനെ കണ്ടെത്തുകയെന്ന വലിയ ചുമതലയാണ് മുന്‍ കേന്ദ്രമന്ത്രിയുടെ മുന്നിലുള്ളത്. ബിജെപി അദ്ധ്യക്ഷ സ്ഥാനത്തേക്ക് നടനും മുന്‍ രാജ്യസഭാ എംപിയുമായ സുരേഷ് ഗോപി ഉള്‍പ്പെടെയുള്ളവരെ പരിഗണിക്കുന്നുണ്ട്. 

മലയാളിയായ അരവിന്ദ് മേനോന് തെലങ്കാനയുടെ സഹ ചുമതല നല്‍കി. ചണ്ഡീഗഡിന്റെ ചുമതല ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിക്കാണ്. അസം മുന്‍ മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബിന് ഹരിയാനയുടേയും മംഗള്‍ പാണ്ഡെയ്ക്ക് ബംഗാളിന്റെ ചുമതലയും നല്‍കിയിട്ടുണ്ട്.

Post a Comment

0 Comments