വെള്ളിയാഴ്ച്ച വൈകീട്ട് നാല് മണിയോടെയാണ് വീട്ടിൽ നിന്നും പുറത്ത് പോയമുഹമ്മദ് അമീനെ കാണാതാവുന്നത്. തുടർന്ന് രക്ഷിതാക്കൾ കൊടുവള്ളി പോലീസിൽ പരാതി നൽകി. പോലീസും ഡോഗ് സ്ക്വാഡും, മുക്കത്ത് നിന്നുമെത്തിയ അഗ്നിശമന സേനയും, നാട്ടുകാരും സംയുക്തമായി വെള്ളിയാഴ്ച്ച രാത്രി വൈകിയും തിരച്ചിൽ നടത്തിയെങ്കിലും കണ്ടുകിട്ടാത്തതിനെ തുടർന്ന് തിരച്ചിൽ അവസാനിപ്പിക്കുകയായിരുന്നു.
തുടർന്ന് ശനിയാഴ്ച്ച രാവിലെ മുതൽ പുഴയിൽ നടത്തിയ തിരച്ചിലിലാണ് 8.40 ഓടെ മൃതദേഹം കണ്ടെത്തിയത്.
പുഴയിൽ കമിഴ്ന്ന് കിടക്കുന്ന നിലയിൽ എൻ്റെ മുക്കം സന്നദ്ധ പ്രവർത്തകരായ മുനീഷ്, ഷബീർ, ഷൈജൽ, കർമ്മ ഓമശ്ശേരിയുടെ കെ.പി.ബഷീർ എന്നിവരാണ് കുട്ടിയെ കണ്ടെടുത്തത്.അബദ്ധത്തിൽ കുട്ടി പുഴയിൽ വീണതാവാമെന്നാണ് സംശയിക്കുന്നത്.
കളരാന്തിരി ജി.എം.എൽ. പി സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർഥിയാണ്മുഹമ്മദ് അമീൻ. മാതാവ്: ഷറീന. സഹോദരങ്ങൾ: മുഹമ്മദ് അസ്ലഹ് (ഡിഗ്രി വിദ്യാർഥി), ആയിഷ ഇസ. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി മെഡിക്കൽ കേളേജ് ആശുപത്രിയിലേക്ക് മാറ്റി. മയ്യിത്ത് നമസ്കാരം ഇന്ന് ഉച്ചയോടെ അണ്ടോണ ജുമാ മസ്ജിദിൽ

0 Comments