NEWS UPDATE

6/recent/ticker-posts

റോഡില്‍ മാര്‍ഗതടസ്സം സൃഷ്ടിച്ചത് നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടതിന് യുവതിയെയും കുടുംബത്തെയും അധിക്ഷേപിച്ചതായി പരാതി

ഉദുമ: റോഡില്‍ മാര്‍ഗതടസ്സമുണ്ടാക്കുന്ന രീതിയില്‍ പാര്‍ക്ക് ചെയ്ത കാറുകള്‍ മാററാന്‍ ആവശ്യപ്പെട്ടതിന് യുവതിയെയും കുടുംബത്തെയും അധിക്ഷേപിച്ചതായി പരാതി. ഉദുമ പാക്യാരയിലെ അബ്ദുല്ല ഹാജിക്കെതിരെ പാക്യാരയിലെ കെ.പി അബ്ബാസിന്റെ ഭാര്യയാണ് ജില്ലാ പോലീസ് സുപ്രണ്ടിന് പരാതി നല്‍കിയത്.[www.malabarflash.com]

കഴിഞ്ഞ ദിവസം യുവതിയും ഭര്‍ത്താവ് അബ്ബാസും ഭര്‍ത്താവിന്റെ സഹോദരന്‍ ഖാലിദിന്റെ കാറില്‍ ആശുപത്രിയിലേക്ക് പോവുമ്പോള്‍ പാക്യാരയിലാണ് സംഭവം. 

തങ്ങളുടെ കാറിന് മാര്‍ഗ തടസ്സമുണ്ടാക്കുന്ന രീതിയില്‍ പാര്‍ക്ക് ചെയ്ത ഇയാളുടെ വാഹനം അല്‍പം മാററാന്‍ ആവശ്യപ്പെട്ടപ്പോള്‍ കേട്ടാല്‍ അറപ്പുളവാക്കുന്ന രീതിയില്‍ അസഭ്യം പറയുകയും വീട്ടില്‍ നിന്നും ഇരുമ്പ് പൈപ്പ് എടുത്തുകൊണ്ടുവന്ന് ഖാലിദിനെ അക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇത് തടയാന്‍ ശ്രമിച്ച യുവതിയെ തളളിയിടുകയും സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ അസഭ്യം പറഞ്ഞതായും പരാതിയില്‍ പറയുന്നു.

അതേ സമയം വീടിന് മുന്നിലെ ഓട വൃത്തിയാക്കുന്നതിനിടെ തന്റെ കാലില്‍ കാര്‍ കയററി പരിക്കേല്‍പ്പിച്ചതായി കാണിച്ച് അബ്ദുല്ല ഹാജി ബേക്കല്‍ പോലീസില്‍ പരാതി നല്‍കി. ഖാലിദ് തന്നെ തളളിയിട്ടപ്പോള്‍ തന്റെ കാറിന് മുകളിലേക്ക് വീഴുകയും കാറിന്റെ ഗ്‌ളാസ് തകന്ന് 20000 രൂപ നഷ്ടം സംഭവിച്ചതായും അബ്ദുല്ലയുടെ പരാതിയിലുണ്ട്.
സംഭവത്തെ കുറിച്ച് ബേക്കല്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Post a Comment

0 Comments