NEWS UPDATE

6/recent/ticker-posts

ഡോളര്‍ കടത്ത് കേസ്; ശിവശങ്കറിനെ ആറാം പ്രതിയാക്കി കസ്റ്റംസ് കുറ്റപത്രം



കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ ഡോളർ കടത്ത് കേസിൽ ആറാം പ്രതിയാക്കി കസ്റ്റംസ് കുറ്റപത്രം. സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്‍റെ ബാങ്ക് ലോക്കറില്‍ ഉണ്ടായിരുന്നത് ശിവശങ്കറിന്റെ പണമായിരുന്നുവെന്നും കസ്റ്റംസ് കുറ്റപത്രത്തില്‍ പറയുന്നു.[www.malabarflash.com

ലൈഫ് മിഷൻ പദ്ധതിയിൽ ലഭിച്ച കമ്മിഷൻ പണമാണ് ലോക്കറിലുണ്ടായിരുന്നത്. ശിവശങ്കർ സ്വപ്നയ്ക്ക് ഇന്റലിജന്‍സ് രഹസ്യങ്ങൾ ചോർത്തി നൽകിയെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. 2020 ജൂലൈ 17ന്, ചീഫ് സെക്രട്ടറിതല അന്വേഷണ സമിതി വിമാനത്താവളം വഴിയുള്ള നയതന്ത്ര ബാഗേജ് വഴി സ്വർണക്കടത്ത് നടത്തിയ കേസിലെ പ്രതികളായ സ്വപ്ന സുരേഷുമായും മറ്റുള്ളവരുമായും അടുപ്പം കണ്ടെത്തിയതിനെ തുടർന്ന്, ഐടി പ്രിൻസിപ്പൽ സെക്രട്ടറി കൂടിയായ ശിവശങ്കറിനെ സസ്പെൻഡ് ചെയ്തിരുന്നു. 2022 ജനുവരിയിലാണ് ശിവശങ്കറിനെ സർവീസിൽ തിരിച്ചെടുത്തത്.

Post a Comment

0 Comments