NEWS UPDATE

6/recent/ticker-posts

ലഹരിക്കെതിരെ ഡിവൈഎഫ്ഐയുടെ ജനകീയ കവചം; ജില്ലാതല ഉദ്ഘാടനം

നീലേശ്വരം: വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിന് തടയിടാനായി 'ജനകീയ കവചം' ക്യാമ്പയിനുമായി ഡിവൈഎഫ്ഐ. കുട്ടികൾ, യുവാക്കൾ, മുതിർന്നവർ എന്നിവർക്കിടയിൽ വ്യാപകമാകുന്ന മയക്കുമരുന്ന് ഉപയോഗത്തിനും ലഹരി മാഫിയകൾക്കുമെതിരെയും തുടർച്ചയായ ഇടപെടലാണ് ജനകീയ കവചത്തിലൂടെ ലക്ഷ്യമിടുന്നത്.[www.malabarflash.com]

മേഖലാ തലത്തിൽ ജനകീയ സദസ്സുകൾ നടത്തി ജാഗ്രതാ സമിതികൾ രൂപീകരിക്കും. ജില്ലാതല ഉദ്ഘാടനം ചായ്യോത്ത് ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേന ഐ പി എസ്‌ നിർവ്വഹിച്ചു.സിനീഷ് കുമാർ അധ്യക്ഷനായി.

കിനാനൂർ കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് ടി കെ രവി, ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട്,നീലേശ്വരം സബ് ഇൻസ്‌പെക്ടർ എം വി ശരണ്യ,വാർഡ് മെമ്പർ പി ധന്യ,പി ടി എ പ്രസിഡന്റ് കെ വി ഭരതൻ, സ്കൂൾ ഹെഡ് മാസ്റ്റർ അജയകുമാർ , ജില്ലാ കമ്മിറ്റി അംഗം കെ സനുമോഹൻ ,പി അഖിലേഷ്, പി ടി വിജിനേഷ് എന്നിവർ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി എം വി രതീഷ് സ്വാഗതം പറഞ്ഞു.

കിനാനൂർ മേഖലയിൽ പി ടി വിജിനേഷ് കൺവീനറും,കെ വി ഭരതൻ ചെയർമാനുമായ ജാഗ്രതാ സമിതി രൂപീകരിച്ചു ജില്ലയിലെ 151 മേഖലകളിലും 20നകം ജാഗ്രതാ സമിതികൾ രൂപീകരിക്കും. ജനകീയ സദസ്സുകളിൽ സ്കൂൾ പിടിഎ, അദ്ധ്യാപകർ, പൊതുപ്രവർത്തകർ, വായനശാല, ക്ലബ്ബ് ഭാരവാഹികൾ ഭരണ രംഗത്തുള്ളവർ തുടങ്ങി വിവിധ മേഖലകളിൽ ഉള്ളവരുടെ പങ്കാളിത്തം ഉറപ്പാക്കും. 

സെപ്തംബർ 18ന് 1627 യൂണിറ്റ് കേന്ദ്രങ്ങളിൽ ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കും. ലഹരി സംഘങ്ങളെ നിരീക്ഷിക്കാൻ നിയമപാലകരുടെ സഹായത്തോടെ റെയിൽവെ സ്റ്റേഷനുകളും പ്രധാന ടൗണുകളും കേന്ദ്രീകരിച്ച് സ്ക്വാഡുകൾ രൂപീകരിക്കും. ഒരു തലമുറയുടെ ചിന്താശേഷിയെ തന്നെ അപഹരിക്കുന്ന ലഹരിക്കെതിരെ കവചം തീർക്കാൻ സമൂഹത്തിൻ്റെയാകെ പിന്തുണയുണ്ടാകണമെന്ന് ജില്ലാ പ്രസിഡൻ്റ് ഷാലുമാത്യുവും സെക്രട്ടറി രജീഷ് വെള്ളാട്ടും അഭ്യർത്ഥിച്ചു.


Post a Comment

0 Comments