ഡൽഹി: സുപ്രീംകോടതി പ്രഖ്യാപിച്ച ബഫർ സോണിൽ രണ്ട് ദേശീയ ഉദ്യാനങ്ങൾക്ക് ഇളവ്. സഞ്ജയ് ഗാന്ധി ദേശീയ ഉദ്യാനം, താനെ ക്രീക് ഫ്ലാമിങ്ങോ വന്യമൃഗ കേന്ദ്രം എന്നിവയ്ക്കാണ് ഇളവ് പ്രഖ്യാപിച്ചത്.[www.malabarflash.com]
2021 ജൂൺ 3ലെ സുപ്രീം കോടതി ഉത്തരവ് പ്രകാരം സംരക്ഷിത ഉദ്യാനങ്ങളുടെ ഒരു കിലോമീറ്റർ ചുറ്റളവിൽ ബഫർ സോൺ പ്രഖ്യാപിച്ചിരുന്നു. പ്രദേശത്തെ നിർമ്മാണ പ്രവർത്തനങ്ങളും നിർത്തിവെച്ചു. വിധിയിൽ വ്യക്തത ആവശ്യപ്പെട്ട് മഹാരാഷ്ട്ര റിയൽ എസ്റ്റേറ്റ് ഡെവലപ്പേഴ്സ് അസോസിയേഷൻ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് ബി.ആർ ഗവായ് അധ്യക്ഷനായ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.

നേരത്തെ വിധിക്കെതിരെ കേരളം റിവ്യൂ ഹർജി നൽകിയിരുന്നു. വിധിയിൽ വ്യക്തത തേടി കേന്ദ്ര സർക്കാരും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. രണ്ട് മേഖലകളെ ഒഴിവാക്കിയുള്ള പുതിയ വിധിയുടെ ആനുകൂല്യം കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് നിയമവൃത്തങ്ങൾ.
അതേസമയം, സുപ്രീംകോടതി നിര്‍ദ്ദേശിച്ച പ്രകാരം ബഫര്‍ സോണുമായി ബന്ധപ്പെട്ട വ്യക്തമായ വിവരങ്ങള്‍ ശേഖരിക്കുന്നതിനും ഫീല്‍ഡ് പരിശോധന നടത്തുന്നതിനുമായി വിദഗ്ധ സമിതി രൂപീകരിച്ചതായി മന്ത്രി എ.കെ ശശീന്ദ്രന്‍ അറിയിച്ചു. ഈ സമിതിയ്ക്ക് സാങ്കേതിക സഹായം നല്‍കുന്നതിനായി സാങ്കേതിക വിദഗ്ധരുടെ ഒരു സമിതിയും രൂപീകരിച്ചിട്ടുണ്ട്.
0 Comments