വയറിനുള്ളിൽ കാപ്സ്യൂൾ രൂപത്തിൽ 1.065 കി. ഗ്രാം സ്വർണ്ണം മിശ്രിതരൂപത്തിൽ ഒളിപ്പിച്ച് കടത്താനാണ് നൗഫൽ ശ്രമിച്ചത്. സ്വർണ്ണത്തിന് വിപണിയിൽ 54 ലക്ഷം രൂപ വിലയുണ്ട്.
തിങ്കളാഴ്ച ദുബൈയിൽ നിന്ന് ഇൻഡിഗോ വിമാനത്തിൽ കാലിക്കറ്റ് എയർപോർട്ടിലെത്തിയപ്പോൾ കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം 11മണിക്ക് വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങിയ നൗഫലിനുവേണ്ടി പോലീസ് പുറത്ത് കാത്ത് നൽപുണ്ടായിരുന്നു. മുൻകൂട്ടി ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് നൗഫലിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്.
ആദ്യം കുറ്റം സമ്മതിക്കാൻ നൗഫൽ വിസമ്മതിച്ചു. തുടർന്ന് ദേഹവും ലഗേജും പോലീസ് വിശദമായി പരിശോധിച്ചെങ്കിലും സ്വർണം കണ്ടെത്താനായില്ല. പിന്നീട് നൗഫലിനെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് വിശദമായ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി.
എക്‌സ്‌റേ പരിശോധനയിൽ ഇയാളുടെ വയറിനുള്ളിൽ സ്വർണം അടങ്ങിയ നാല് കാപ്സ്യൂളുകൾ കണ്ടെത്തി. തുടർന്ന് നൗഫലിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

0 Comments