NEWS UPDATE

6/recent/ticker-posts

നാക് റാങ്കിങ്ങിൽ എ ഗ്രേഡ് നേടി കേരള കേന്ദ്രസർവകലാശാല

പെരിയ: നാഷണൽ അസസ്മെന്‍റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ (നാക്) ഗ്രേഡിംഗിൽ കേരള കേന്ദ്ര സർവകലാശാലയ്ക്ക് 'എ' ഗ്രേഡ് ലഭിച്ചു. കഴിഞ്ഞ തവണ അത് B++ ആയിരുന്നു. 2.76 പോയിന്റ് 3.14 ആയി ഉയർത്തിയാണ് ഈ നേട്ടം.[www.malabarflash.com]

സെപ്റ്റംബർ 21, 22, 23 തീയതികളിലാണ് നാക് പരിശോധന നടത്തിയത്. മിസോറം സർവകലാശാല വൈസ് ചാൻസലർ പ്രൊഫ.കെ.ആർ.എസ് സാംബശിവറാവുവിന്‍റെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് ഗ്രേഡ് നിർണയത്തിനായി എത്തിയത്. 

2009 ൽ സ്ഥാപിതമായ കേരള കേന്ദ്ര സർവ്വകലാശാല ഒരു വർഷത്തിനുള്ളിൽ ഈ നേട്ടം കൈവരിച്ചു. വിദൂരവിദ്യാഭ്യാസ, ഓൺലൈൻ കോഴ്‌സുകൾ ആരംഭിക്കുന്നതിനുള്ള അനുമതി സർവകലാശാലയ്ക്ക് ലഭിക്കും.കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ് ഗ്രേഡിങ്ങിലെ മുന്നേറ്റമെന്ന് വൈസ് ചാൻസലർ പ്രൊഫ. എച്ച്. വെങ്കടേശ്വരലു പറഞ്ഞു.

Post a Comment

0 Comments