അന്തര്‍ സംസ്ഥാന തൊഴിലാളികളെ കൊണ്ടുവരാനാണ് ഇരുവരും ജാര്‍ഖണ്ഡിലെത്തിയത്. കേരളാ പോലീസിന്റെ ഇടപെടലോടെയാണ് മോചനം സാധ്യമായത്. കഴിഞ്ഞ പത്തിന് കട്ടപ്പനയില്‍ നിന്നും തൊഴിലാളികളുമായി പോയതായിരുന്നു ബസ്.
സാധാരണരീതിയില്‍ തിരികെ വരുമ്പോള്‍ അവിടെ നിന്ന് തൊഴിലാളികളെ നാട്ടിലേക്ക് കൊണ്ടുവരികയുമാണ് പതിവ്. അതിന്റെ അടിസ്ഥാനത്തില്‍ രണ്ടുദിവസം ഡ്രൈവറും ക്ലീനറും ജാര്‍ഖണ്ഡിലെ ഒരു ഗ്രാമത്തില്‍ തങ്ങുകയായിരുന്നു.നാട്ടിലേക്ക് വരാന്‍ 15 തൊഴിലാളികള്‍ തയാറാണെന്നതിന്റെ അടിസ്ഥാനത്തില്‍ ജീവനക്കാര്‍ ബസുമായി പോയപ്പോള്‍ നാട്ടുകാര്‍ ബന്ധികളാക്കുകയായിരുന്നു.

മോചന ദ്രവ്യമായി രണ്ടുലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്.സംഭവം ജാര്‍ഖണ്ഡ് പോലീസിനെ അറിയിച്ചെങ്കിലും ഇടപെടല്‍ ഉണ്ടായില്ല. തുടര്‍ന്ന് ജീവനക്കാര്‍ കേരളാ പോലീസീന് വിളിക്കുകയായിരുന്നു.
തുടര്‍ന്ന് ഇന്റലിജന്‍സ് എ ഡി ജി പി ജാര്‍ഖണ്ഡ് പോലീസുമായി ബന്ധപ്പെടുകയും അതിന്റെ അടിസ്ഥാനത്തില്‍ മോചനം സാധ്യമാവുകയുമായിരുന്നു. നിലവില്‍ ബസ് ഗ്രാമവാസികള്‍ പിടിച്ചുവെച്ചിരിക്കുകയാണ്. മൂന്ന് ലക്ഷ രൂപ നല്‍കിയാല്‍ മാത്രമേ ബസ് വിട്ട് നല്‍കുകയുള്ളൂവെന്നാണ് ഗ്രാമവാസികള്‍ അറിയിച്ചിരിക്കുന്നത്.

0 Comments