അബു ഹമൂറിലെ വില്ലാ മാർട്ട് എന്ന സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. തിങ്കളാഴ്ച ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് പോയിരുന്നു. അതിന് ശേഷം കാണാതായതിനെ തുടര്‍ന്ന് സുഹൃത്തുക്കളും കൂടെ ജോലി ചെയ്യുന്നവരും അന്വേഷിച്ചെങ്കിലും കണ്ടെത്താനായിരുന്നില്ല. ഇതിനിടെയാണ് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ മോർച്ചറിയിൽ മൃതദേഹം ഉള്ളതായി വിവരം ലഭിക്കുന്നത്.
കടലില്‍ അപകടത്തില്‍പ്പെട്ടതിന് പിന്നാലെ ചൊവ്വാഴ്ച രാവിലെ തന്നെ മൃതദേഹം കണ്ടെടുത്ത് മോർച്ചറിയിലേക്ക് മാറ്റിയെങ്കിലും ആളെ തിരിച്ചറിഞ്ഞിരുന്നില്ല. പിന്നീട് ബുധനാഴ്ച വൈകിട്ടാണ് മോർച്ചറിയിലെത്തി മൃതദേഹം അൻസിലിൻറേതാണെന്ന് ബന്ധപ്പെട്ടവർ തിരിച്ചറഞ്ഞത്.
സംഭവത്തെ കുറിച്ച് അന്വേഷണം നടക്കുകയാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം വ്യാഴാഴ്ച രാത്രിയിൽ നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ഭാര്യ: ഫാത്തിമ ശബാന.
0 Comments