NEWS UPDATE

6/recent/ticker-posts

5 കോടി നഷ്ടം, പോപ്പുലര്‍ ഫ്രണ്ടില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കി നല്‍കണം; കെഎസ്ആര്‍ടിസി ഹൈക്കോടതിയില്‍

കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ തകര്‍ത്ത ബസുകള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.ആര്‍.ടി.സി. ഹര്‍ത്താല്‍ ദിനത്തില്‍ 5.06 കോടിയുടെ നഷ്ടമാണ് ഉണ്ടായതെന്നും ഇത് പോപ്പുലര്‍ ഫ്രണ്ടില്‍ നിന്ന് ഈടാക്കി നല്‍കണമെന്നും ആവശ്യപ്പെട്ടാണ് കെ.എസ്.ആര്‍.ടി.സി. ഹൈക്കോടതിയെ സമീപിച്ചത്.[www.malabarflash.com]

ഹര്‍ത്താല്‍ ദിനത്തിലെ നഷ്ടപരിഹാരം ഈടാക്കാന്‍ നടപടി വേണമെന്ന് കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയതിന് പിന്നാലെയാണ് ഹര്‍ജി.

ഹര്‍ത്താലില്‍ കെ.എസ്.ആര്‍.ടി.സിക്കുണ്ടായ നഷ്ടം അക്രമികളില്‍ നിന്ന് ഈടാക്കണമെന്ന് നേരത്തെ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ബസുകള്‍ നന്നാക്കാനുള്ള ചിലവുകള്‍ക്ക് പുറമെ സര്‍വീസ് മുടങ്ങിയതിനെത്തുടര്‍ന്നുണ്ടായ വരുമാന നഷ്ടവും അക്രമികളില്‍ നിന്നും ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവരില്‍ നിന്നും ഈടാക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചത്. 

കെ.എസ്.ആര്‍.ടി.സിക്കുണ്ടായ നഷ്ടം പരിഹരിക്കുന്നതിനുള്ള നടപടിയില്‍ സര്‍ക്കാരില്‍ നിന്ന് ഹൈക്കോടതി റിപ്പോര്‍ട്ടും തേടിയിരുന്നു. അതിന് പിന്നാലെയാണ് കേസില്‍ കക്ഷി ചേരാന്‍ കെ.എസ്.ആര്‍.ടി.സി ഹൈക്കോടതിയില്‍ അപേക്ഷ നല്‍കിയിരിക്കുന്നത്.

പോപ്പുലര്‍ ഫ്രണ്ടിന്റെ ഹര്‍ത്താല്‍ ദിനത്തില്‍ 58 ബസുകള്‍ എറിഞ്ഞു തകര്‍ത്തു എന്നാണ് കെ.എസ്.ആര്‍.ടി.സി ഹൈക്കോടതിയില്‍ അറിയിച്ചിരിക്കുന്നത്. 10 കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് പരിക്കേറ്റു. 5.06 കോടിയുടെ നഷ്ടമാണ് കെ.എസ്.ആര്‍.ടി.സിക്ക് ഹര്‍ത്താല്‍ ദിനത്തില്‍ ഉണ്ടായിരിക്കുന്നത്. ആ നഷ്ടം ഹര്‍ത്താലിന് ആഹ്വാനം ചെയ്ത പിഎഫ്‌ഐയില്‍ നിന്ന് ഈടാക്കി നല്‍കണമെന്ന ആവശ്യവുമായാണ് കെ.എസ്.ആര്‍.ടി.സി ഹൈക്കോടതിയില്‍ എത്തിയിരിക്കുന്നത്. ഹര്‍ജി അടുത്ത ദിവസം ഹൈക്കോടതി പരിഗണിക്കും.

Post a Comment

0 Comments