NEWS UPDATE

6/recent/ticker-posts

ഭജന പാടുമ്പോൾ ശബ്ദം കുറയ്ക്കാൻ തയ്യാറാവാത്തതിനാൽ ടിവി ഓഫ് ചെയ്തു; ഭർതൃമാതാവിന്റെ വിരലുകൾ കടിച്ചുമുറിച്ച് യുവതി

ടെലിവിഷൻ ഓഫ് ചെയ്തതിന് ഭർതൃമാതാവിന്റെ വിരലുകൾ കടിച്ചുമുറിച്ച് യുവതി. മഹാരാഷ്ട്രയിലെ താനെയിലാണ് അറുപതുകാരിയായ വൃഷാലി കുല്‍ക്കര്‍ണിയുടെ വിരലുകൾ മരുമകളായ വിജയ കുൽക്കർണി കടിച്ചുമുറിച്ചത്.[www.malabarflash.com]


ആക്രമണം തടയാനെത്തിയ ഭർത്താവിനെയും വിജയ കുൽക്കർണി മർദ്ദിച്ചു. വൃഷാലി കുല്‍ക്കര്‍ണിയുടെ പ്രാതിയിൽ പോലീസ് യുവതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.

ഭജന പാടുന്നതിനിടെ ടെലിവിഷൻ്റെ ശബ്ദം കുറയ്ക്കാൻ വൃഷാലി മരുമകളോട് ആവശ്യപ്പെട്ടു. എന്നാൽ, യുവതി ഇതിനു തയ്യാറായില്ല. തുടർന്ന് ഇരുവരും തമ്മിൽ വാക്കുതർക്കമായി. ഇതിനിടെ വൃഷാലി ടെലിവിഷൻ ഓഫ് ചെയ്തു. ഇതിൽ ദേഷ്യപ്പെട്ടാണ് യുവതി ഭർതൃമാതാവിൻ്റെ മൂന്ന് വിരലുകൾ കടിച്ചെടുത്തത്. ഇത് തടയാനെത്തിയ ഭർത്താവിനെയും യുവതി മർദ്ദിച്ചു.

Post a Comment

0 Comments