NEWS UPDATE

6/recent/ticker-posts

ട്രെക്കിങ്ങിനിടയിൽ കണ്ടെത്തിയത് ലോകത്തിലെ ഏറ്റവും വലിയ പുഷ്പം

ട്രെക്കിങ്ങിനിടയിൽ ഇന്തോനീഷ്യയിൽ ഒരാൾ കണ്ടെത്തിയത് ലോകത്തിലെ ഏറ്റവും വലിയ പുഷ്പമായ റഫ്‌ളീഷ്യ. വനത്തിനുള്ളിലൂടെ നടക്കുന്നതിനിടയിലാണ് അപൂർവ പുഷ്പത്തെ ഇദ്ദേഹം കണ്ടെത്തിയത്.[www.malabarflash.com]

ചുമന്ന നിറത്തിൽ, അഞ്ച് ഇതളുകളുമായി വിരിയുന്ന ഈ പൂവിനു ഏകദേശം ഒരു മീറ്റർ വ്യാസത്തിൽ വലുപ്പമുണ്ടാകും. ഏകദേശം 28 സ്പീഷീസുകൾ ഉൾക്കൊള്ളുന്ന ജനുസ്സാണ് റഫ്‌ളീഷ്യ. പൂർണ വളർച്ചയെത്തിയ ഇത്തരം ഒരു പൂവിൽ നിന്നു 5 മുതൽ 6 കിലോ വരെ തേൻ ലഭിക്കും. 

ഇലയോ, തണ്ടോ ഇല്ലാത്ത റഫ്ലേഷ്യ ഒരു പരാദസസ്യമാണ്. പുഷ്പിച്ച ശേഷം വെറും ഒരാഴ്ച മാത്രമായിരിക്കും ഈ പൂവിന്‍റെ ആയുസ്. റഫ്‌ളീഷ്യ ആർനോൾഡി വിഭാഗത്തിൽ പെട്ടതാണ് ഈ പുഷ്പം.

Post a Comment

0 Comments