ന്യൂഡൽഹി: വ്യാജ ആധാർ കാർഡ് ഉപയോഗിച്ച് ഇ-കോമേഴസ് സൈറ്റുകളിൽ തട്ടിപ്പ് നടത്തിയ നാല് പേർ അറസ്റ്റിൽ. വ്യാജ സിം കാർഡുകൾ ഉപയോഗിച്ച് സിം എടുത്താണ് ഇവർ തട്ടിപ്പ് നടത്തിയതെന്ന് താനെ പോലീസ് അറിയിച്ചു. ഇവരിൽ നിന്നും മൊബൈൽ ഫോണുകളും ലാപ്ടോപ്പും ടാബും 5.85 ലക്ഷം രൂപയും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.[www.malabarflash.com]
വ്യാജ ആധാർ കാർഡ് ഉപയോഗിച്ച് സിംകാർഡ് എടുത്ത് ചിലർ തട്ടിപ്പ് നടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് പോലീസ് പരിശോധന നടത്തിയത്. പരിശോധനയിൽ ആധാർ കാർഡ്, മൊബൈൽ ഫോൺ എന്നിവ പോലീസ് പിടിച്ചെടുത്തു. റോബിൻ അരുജ, കിരൺ ബാൻസോദ, റോക്കി കരൺ, നവീൻകുമാർ സിങ് എന്നിവരാണ് അറസ്റ്റിലായത്.
ആധാർ കാർഡുകളുടെ പ്രിന്റ് ഔട്ടെടുത്ത്. ഫോട്ടോയിലും പേരിലും മാറ്റം വരുത്തിയാണ് തട്ടിപ്പ് നടത്തിയിരുന്നതെന്ന് പോലീസ് അറിയിച്ചു. ഈ ആധാർ കാർഡ് ഉപയോഗിച്ച് ഇ-കോമേഴ്സ് സൈറ്റുകളിൽ നിന്നും ഉൽപന്നങ്ങൾ വാങ്ങുന്നതാണ് തട്ടിപ്പുകാരുടെ രീതി. പിന്നീട് പേപ്പറുകളും മറ്റും ബോക്സിൽ നിറച്ച് ഇതേ ഉൽപന്നങ്ങൾ തന്നെ ഇ-കോമേഴ്സ് കമ്പനികൾക്ക് റിട്ടേൺ നൽകും. തട്ടിപ്പിലൂടെ ലഭിക്കുന്ന ഉൽപന്നങ്ങൾ കുറഞ്ഞ വിലക്ക് വിൽക്കുന്നതാണ് ഇവരുടെ രീതി.
0 Comments