NEWS UPDATE

6/recent/ticker-posts

അവധി കഴിഞ്ഞ് ഒരു മാസം മുമ്പ് തിരിച്ചെത്തിയ കാസറകോട് സ്വദേശി സൗദിയിൽ കുഴഞ്ഞുവീണ് മരിച്ചു

റിയാദ്: കാസറകോട് സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് സൗദി അറേബ്യയില്‍ മരിച്ചു. കാസറകോട് ആലമ്പാടി പഞ്ചിക്കൽ മുഹമ്മദിന്റെ മകൻ ബുഖാരിയാണ് (41) സൗദി തെക്ക് പടിഞ്ഞാറൻ പ്രവിശ്യയിലെ ജിസാനിനടുത്ത് അബു അരിഷിൽ മരിച്ചത്.[www.malabarflash.com]


അബു അരിഷിൽ ഗ്രോസറി ഷോപ്പ് ജീവനക്കാരനായിരുന്നു. ജോലിക്കിടെ ഹൃദയാഘാതം സംഭവിച്ച് കുഴഞ്ഞു വീഴുകയായിരുന്നു.

അടുത്തുള്ള കടകളിൽ ജോലി ചെയ്യുന്ന ജീവനക്കാർ ഉടൻ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഉടൻ മരിക്കുകയായിരുന്നു. അവധി കഴിഞ്ഞു ഒരു മാസം മുമ്പാണ് ഇദ്ദേഹം തിരിച്ചെത്തിയത്.

ഭാര്യയും മൂന്ന് കുട്ടികളുമുണ്ട്. മൃതദേഹം ജിസാൻ, അബു അരിഷ് ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മരണാന്തര നടപടിക്രമങ്ങൾ സാമൂഹിക പ്രവർത്തകൻ ഹാരിസ് കല്ലായിയുടെ നേതൃത്വത്തിൽ നടന്നുവരുന്നു.

Post a Comment

0 Comments