NEWS UPDATE

6/recent/ticker-posts

മലയാളി യുവപൈലറ്റ് ഡൽഹിൽ മരിച്ച നിലയിൽ

ന്യൂഡൽഹി: കണ്ണൂർ കരിയാട് സ്വദേശിയായ പൈലറ്റിനെ ഡൽഹിൽ മരിച്ച നിലയിൽ കണ്ടെത്തി. കരിയാട് പുതുശ്ശേരി പള്ളിക്ക് സമീപം സംസം മൻസിലിൽ മുഹമ്മദ് ഷാഫി (30) ആണ് മരിച്ചത്. ഡൊമസ്റ്റിക് സർവിസായ എയർ ഇന്ത്യ എയർ അലയൻസിലെ പൈലറ്റായിരുന്നു.[www.malabarflash.com]


ഡൽഹിലെ ദ്വാരക സെക്ടറിലെ താമസ സ്ഥലത്താണ് ഷാഫിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. അയൽവാസികളാണ് മരണവിവരം അറിയിച്ചത്. 

പരേതനായ സംസം മുഹമ്മദ് ഹാജിയുടെയും ഹാജറയുടെയും മകനാണ്. സഹോദരങ്ങൾ: ഷംസു, ഷംസീർ (ഇരുവരും ദുബൈ), ഷർമിന, ഷമീന, ഷാമിയ. അവിവാഹിതനാണ്.

Post a Comment

0 Comments