NEWS UPDATE

6/recent/ticker-posts

പോലീസിനെ കണ്ട് നിർത്താതെ പോയി; ചെറുവത്തൂരില്‍ അപകടത്തില്‍പെട്ട കാറില്‍നിന്ന് എംഡിഎംഎ പിടികൂടി

ചെറുവത്തൂർ: ചെറുവത്തൂരില്‍ അപകടത്തില്‍പെട്ട കാറില്‍നിന്നു ലഹരിമരുന്ന് പിടികൂടി. 23 ഗ്രാം എംഡിഎംഎ ആണ് പിടിച്ചെടുത്തത്. കാർ ഡ്രൈവർ കമ്പാര്‍പള്ളം സ്വദേശി ഇതിന്‍കുഞ്ഞിനെ പോലീസ് അറസ്റ്റു ചെയ്തു. രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് പോലീസ് വാഹന പരിശോധന നടത്തുകയായിരുന്നു.[www.malabarflash.com]


എന്നാൽ, പോലീസിനെ കണ്ടയുടൻ ഇയാൾ വാഹനം നിർത്താതെ അമിത വേഗത്തിൽ പോയി. എതിരെ വന്ന മറ്റൊരു കാറുമായി ഇതിൻകുഞ്ഞിന്റെ കാർ കൂട്ടിയിടിച്ചു. പോലീസെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. മഞ്ചേശ്വരത്തുനിന്നും വടകരയിലെ സുഹൃത്തിന്റെ വീട്ടിലേക്ക് പോകുന്നവഴിയാണ് അറസ്റ്റിലായത്. ഇയാളുടെ പേരിൽ പല സ്റ്റേഷനുകളിലും ലഹരി കടത്തിയതുമായി ബന്ധപ്പെട്ട് കേസുണ്ടെന്ന് പോലീസ് പറഞ്ഞു.

Post a Comment

0 Comments