NEWS UPDATE

6/recent/ticker-posts

യു.എ.ഇയിൽ നബിദിന അവധി ഒക്​ടോബർ എട്ടിന്​

ദുബൈ: യു.എ.ഇയിലെ സ്വകാര്യ മേഖലക്ക്​ നബിദിന അവധി പ്രഖ്യാപിച്ചു. ഒക്​ടോബർ എട്ട്​ ശനിയാഴ്ചയാണ്​ ശമ്പളത്തോടെയുള്ള അവധിയെന്ന്​ മാനവവിഭവശേഷി, എമിററ്റൈസേഷൻ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. ഇതോടെ ഞായറാഴ്ച നിലവിൽ വാരാന്ത്യ അവധിദിനമായ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക്​ തുടർച്ചയായ രണ്ടുദിവസത്തെ അവധി ലഭിക്കും.[www.malabarflash.com]


ഹിജ്​റ കലണ്ടറിലെ റബീഉൽ അവ്വൽ മാസം 12നാണ്​ വിവിധ രാജ്യങ്ങളിൽ പ്രവാചകന്‍റെ ജന്മദിനമായ നബിദിനം ആചരിക്കുന്നത്​. പൊതു മേഖലയിലെ ജീവനക്കാർക്ക്​ ശനിയാഴ്ച നിലവിൽ വാരാന്ത്യ അവധിയാണ്​.

യു.എ.ഇ ദേശീയദിനത്തോടനുബന്ധിച്ച്​ ഡിസംബറിലാണ്​ അടുത്ത ഒഴിവുദിവസം യു.എ.ഇയിൽ വരുന്നത്​.

Post a Comment

0 Comments