മലപ്പുറം: ചങ്ങരംകുളത്ത് ഒതളൂരിൽ ഓണാവധി ആഘോഷത്തിനെത്തിയ അമ്മയും മകളും മുങ്ങി മരിച്ചു.പള്ളിക്കര തെക്കുമുറിയിൽ ഒതളൂർ ബണ്ടിന് സമീപത്ത് വെമ്പുഴ പാടത്ത് കുളിക്കാനിറങ്ങിയ കുന്നംകുളം കാണിപ്പയ്യൂർ അമ്പലത്തിങ്ങൽ ബാബുരാജിന്റെ ഭാര്യ ഷൈനി(41) മകൾ ആശ്ചര്യ(12) എന്നിവരാണ് മരിച്ചത്.ഒതളൂർ മേലെപുരക്കൽ കൃഷ്ണൻ കുട്ടിയുടെ മകളാണ് ഷൈനി.[www.malabarflash.com]
ശനിയാഴ്ച രാവിലെ 9 മണിയോടെയാണ് സംഭവം.ഓണം പ്രമാണിച്ച് ഒതളൂരിൽ സ്വന്തം വീട്ടിലേക്ക് വന്നതാണ് ഷൈനിയും മകളും . ബണ്ടിന് സമീപത്ത് നിന്ന് മുങ്ങി താഴുന്നത് ശ്രദ്ധയിൽ പെട്ട നാട്ടുകാരാണ് ഇരുവരെയും കരയ്ക്ക് കയറ്റിയത്.ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
കുന്നംകുളം ബദനി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് ആശ്ചര്യ.ചങ്ങരംകുളം സിഐ ബഷീർ ചിറക്കലിന്റെ നേതൃത്വത്തിൽ പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു.
0 Comments