മുംബൈ: പണമടങ്ങിയ എ.ടി.എം വാനുമായി കടന്നുകളഞ്ഞയാൾ പിടിയിൽ. ഉദയ് ഭാൻ സിങ്ങാണ് പിടിയിലായത്. ഗുഡ്ഗാവിൽ നിന്നും 2.8 കോടി രൂപയുള്ള എ.ടി.എം വാനുമായാണ് ഇയാൾ മുങ്ങിയത്.[www.malabarflash.com]
പ്രതിയെ പിടിക്കാനായി ഡി.സി.പി വിശാൽ താക്കൂറിന്റെ നേതൃത്വത്തിൽ സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം നടത്തിയിരുന്നു. ഇതിൽ ഒരു സംഘത്തിന് ഇയാൾ വാഷിക്കടുത്ത് ഒളിവിൽ കഴിയുന്നുണ്ടെന്ന് സൂചന കിട്ടി. ഇയാളിൽ നിന്നും നഷ്ടമായ കുറച്ച് പണവും കണ്ടെത്തിട്ടുണ്ട്. സിങ്ങിനെ ഒളിവിൽ കഴിയാൻ സഹായിച്ച ഒരാളും പിടിയിലായിട്ടുണ്ട്. വിശദമായ അന്വേഷണം നടക്കുകയാണെന്നും സിങ്ങിനെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കും.
തിങ്കളാഴ്ച ഉച്ചക്ക് പണം നഷ്ടമായ സംഭവമുണ്ടായത്. ഗുഡ്ഗാവ് വെസ്റ്റ് ശാഖയിലെ എ.ടി.എമ്മിൽ ജീവനക്കാർ പണം നിറക്കുന്നതിനിടെ ഡ്രൈവർ ഉദയ് ഭാൻ സിങ് വാനുമായി കടന്നുകളയുകയായിരുന്നു. പിന്നീട് വാനിന്റെ ജി.പി.എസ് ട്രാക്കർ നോക്കിയപ്പോൾ ഇത് പിരാമൽ നഗർ മേഖലയിലൂടെ സഞ്ചരിക്കുകയാണെന്ന് പോലീസിന് വ്യക്തമാക്കി.
0 Comments