NEWS UPDATE

6/recent/ticker-posts

പാലക്കുന്ന് ഭഗവതി സേവ സീമെൻസ് അസോസിയേഷൻ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു

പാലക്കുന്ന് : എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ പാലക്കുന്ന് കഴകം ഭഗവതി സേവ സീമെൻസ് അസോസിയേഷൻ അനുമോദിച്ചു. കഴകത്തിലെ ഉപസമിതികളിൽ നാലര പതിറ്റാണ്ട് പഴക്കമുള്ള കൂട്ടായ്മയാണിത്.[www.malabarflash.com]

ചതയ ദിനാഘോഷ ദിനം പാലക്കുന്ന് വിദ്യാഭ്യാസ സമിതി നൽകി വരുന്ന വിദ്യാഭ്യാസ അവാർഡ് വിതരണത്തിൽ വർഷങ്ങളായി ഈ കൂട്ടായ്മയും പങ്കാളികളാണ്. ഈ വർഷം മുതലാണ് അംഗങ്ങളുടെ മക്കളിൽ എസ്.എസ്. എൽ.സി.യിൽ മികച്ച വിജയം നേടുന്നവർക്ക് ക്യാഷ്‌ അവാർഡും പുരസ്കാരവും നൽകുവാൻ തീരുമാനിച്ചത്. 

കേരള ബോർഡിനും സി.ബി.എസ്.സി.ക്കും പ്രത്യേകം നൽകുന്ന ആദ്യത്തെ അവാർഡിന് ശിവിദ എസ്. പ്രദീപും (ചിന്മയ വിദ്യാലയം കാസറകോട് ) പി.വി. ശ്രീനാഥും (എച്ച്.എസ്.എസ്.ചട്ടഞ്ചാൽ) അർഹരായി. ക്ഷേത്ര ഭണ്ഡാര വീട് തിരുമുറ്റത്ത് നടന്ന ചടങ്ങിൽ മുഖ്യ കർമി സുനീഷ് പൂജാരിയും ഭരണ സമിതി പ്രസിഡന്റ് ഉദയമംഗലം സുകുമാരനും പുരസ്കാരങ്ങൾ വിതരണം ചെയ്തു. സ്ഥാനികരും ഭാരവാഹികളും സംബന്ധിച്ചു.

Post a Comment

0 Comments