NEWS UPDATE

6/recent/ticker-posts

തിരുനബിയുടെ പാത പിന്തുടര്‍ന്ന് ജീവിതം വിശുദ്ധമാക്കുക- ചൗക്കി തങ്ങൾ

പുത്തിഗെ: തിരുനബിയുടെ പാത പിന്തുടര്‍ന്ന് ജീവിതം വിശുദ്ധമാക്കണമെന്ന് സയ്യിദ് എസ്.കെ കുഞ്ഞി കോയ തങ്ങൾ പറഞ്ഞു. തിരുനബി ചര്യ പിന്തുടര്‍ന്ന് ജീവിതം വിശുദ്ധമാക്കുന്നവരാണ് യാഥാര്‍ത്ര പ്രവാചക സ്‌നേഹികള്‍. തിരു പിറവിയില്‍ സന്തോഷിക്കുന്നതും പ്രകീര്‍ത്തിക്കുന്നതുമെല്ലാം തിരുനബി സ്നേഹത്തിന്റെ ഭാഗമാണെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.[www.malabarflash.com

മുഹിമ്മാത്ത് മദ്ഹുര്‍റസൂല്‍ ഫൗണ്ടേഷന്‍ മുത്ത് നബി പ്രകീര്‍ത്തന സദസ്സിന്റെ മൂന്നാം ദിനത്തിന് നേതൃത്വം നല്‍കി സംസാരിക്കുകയായിരുന്നു അദ്ധേഹം. പ്രകീർത്തന സദസ്സിന് സയ്യിദ് ശഫീഖ് തങ്ങൾ പുത്തിഗെ ,സയ്യിദ് അഷ്‌റഫ് തങ്ങൾ മുട്ടത്തൊടി എന്നിവർ നേതൃത്വ നൽകി.വൈ.എം അബ്ദുൽ റഹ്മാൻ അഹ്‌സനി ഉൽബോധനം നടത്തി.

ഹസ്സൻ ഹിമമി അറന്തോട് സ്വാഗതം പറഞ്ഞു .അബ്ദുൽ കാദിർ സഖാഫി മൊഗ്രാൽ ,മൂസ സഖാഫി കളത്തൂർ ,അബ്ബാസ് സഖാഫി കാവുംപുറം ,ഹംസ സഖാഫി ഉപ്പിന തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment

0 Comments