ദേളി: എന്‍.സി.വി.ടി പരീക്ഷയില്‍ വിജയികളായ വിദ്യാര്‍ത്ഥികള്‍ക്ക് കഴിഞ്ഞ ദിവസം നടന്ന ദേശീയ കോണ്‍വെക്കേഷന്‍ ചടങ്ങിന്റെ ഭാഗമായി സഅദിയ്യ പ്രൈവറ്റ് ഐ.ടി.ഐ ല്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. പ്രിന്‍സിപ്പാള്‍ കെ വി വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു.[www.malabarflash.com]
സഅദിയ്യ സെക്രട്ടറി കെ.പി. ഹുസൈന്‍ സഅദി കെ.സി റോഡ് ഉദ്ഘാടനം ചെയ്തു. പള്ളങ്കോട് അബ്ദുല്‍ഖാദര്‍ മദനി, കൊല്ലമ്പാടി അബ്ദുല്‍ഖാദര്‍ സഅദി, ശറഫൂദ്ദീന്‍ സഅദി, ഹമീദ് മാസറ്റര്‍ മാവിലാടം എന്നിവര്‍ സംസാരിച്ചു.
ശമീര്‍ സ്വാഗതവും രാജേഷ് നന്ദിയും പറഞ്ഞു.
അവസാന വര്‍ഷ ഡ്രാഫ്റ്റ്‌സ്മാന്‍ (സിവില്‍) 100 ശതമാനം, മെക്കാനിക്ക്‌മോട്ടോര്‍ (വെഹിക്കിള്‍) 90 ശതമാനം, ഒന്നാം വര്‍ഷ ഡ്രാഫ്റ്റ്‌സ്മാന്‍ (സിവില്‍) 100 ശതമാനം, മെക്കാനിക്ക്‌മോട്ടോര്‍ (വെഹിക്കിള്‍) 100 തമാനം ഇലക്ട്രീഷ്യന്‍ 60 ശതമാനം.
0 Comments