NEWS UPDATE

6/recent/ticker-posts

ഭാരത് ജോഡോ യാത്രയിലെ സവര്‍ക്കറുടെ ചിത്രം; കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിക്ക് സസ്‌പെന്‍ഷന്‍

നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരിയില്‍ ഭാരത് ജോഡോ യാത്രയുടെ പ്രചാരണ ബോര്‍ഡില്‍ സവര്‍ക്കറുടെ ചിത്രം ഉള്‍പ്പെടുത്തിയ സംഭവം വിവാദമായ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് പ്രാദേശിക നേതാവിനെതിരേ നടപടി. കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി സുരേഷിനെ സസ്‌പെന്‍ഡ് ചെയ്തു. പ്രചാരണം അശ്രദ്ധയോടെ കൈകാര്യം ചെയ്തതിനാണ് ജില്ലാ കമ്മിറ്റിയുടെ നടപടി.[www.malabarflash.com]


നെടുമ്പാശ്ശേരിയിലെ ഭാരത് ജോഡോ യാത്രയ്ക്കായി അത്താണി കോട്ടായി ജങ്ഷന് സമീപം സ്ഥാപിച്ച പ്രചാരണ ബോര്‍ഡിലാണ് സവര്‍ക്കറുടെ ചിത്രവും പ്രദര്‍ശിപ്പിച്ചത്. രവീന്ദ്രനാഥ് ടാഗോര്‍, അബ്ദുള്‍കലാം ആസാദ്, ജി.ബി. പന്ത് എന്നിവരുടെ ചിത്രങ്ങള്‍ക്കൊപ്പമാണ് സവര്‍ക്കറിന്റെ ചിത്രവും ഇടം പിടിച്ചത്.

ചിത്രം വിവാദമായതോടെ ഇത് മറച്ച് പകരം മഹാത്മാ ഗാന്ധിയുടെ ചിത്രം പതിച്ചു. ജോഡോ യാത്ര അത്താണിയില്‍ എത്തുന്നതിന് മുന്‍പേ തന്നെയായിരുന്നു ചിത്രം മറയ്ക്കല്‍.

Post a Comment

0 Comments