NEWS UPDATE

6/recent/ticker-posts

മാധ്യമ പ്രവർത്തക പരാതി നൽകിയ സംഭവത്തിൽ പ്രതികരണവുമായി ശ്രീനാഥ് ഭാസി


കൊച്ചി: മാധ്യമ പ്രവർത്തകയോട് മോശമായി സംസാരിച്ച സംഭവത്തിൽ പ്രതികരണവുമായി ശ്രീനാഥ് ഭാസി. 'ചട്ടമ്പി' എന്ന സിനിമയുടെ പ്രദർശനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ ആയിരുന്നു പ്രതികരണം.

താൻ ആരെയും തെറിവിളിച്ചിട്ടില്ലെന്നും ഒരു സാധാരണ മനുഷ്യൻ എന്ന നിലയിൽ തന്നോട് മോശമായി പെരുമാറിയപ്പോൾ ഉണ്ടായ പ്രതികരണമാണെന്നും ശ്രീനാഥ് ഭാസി പറഞ്ഞു. അതേസമയം, നടനെ ഇന്ന് പോലീസ് ചോദ്യം ചെയ്യും. സ്ത്രീത്വത്തെ അപമാനിച്ചുവെന്നാണ് നടനെതിരെയുള്ള കേസ്.

ഒരു ഓണ്‍ലൈന്‍ ചാനലിലെ അവതാരകയാണ് ശ്രീനാഥ് ഭാസിക്കെതിരെ പരാതി നൽകിയത്. അഭിമുഖത്തിനിടെ അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. സിനിമയുടെ പ്രമോഷന്‍റെ ഭാഗമായി നടന്ന ഒരു അഭിമുഖത്തിനിടെയാണ് സംഭവം. പോലീസിനു പുറമെ വനിതാ കമ്മീഷനിലും അവതാരക പരാതി നൽകിയിരുന്നു.

Post a Comment

0 Comments