NEWS UPDATE

6/recent/ticker-posts

വെറും ഹിറ്റ് അല്ല മെഗാ ഹിറ്റ്; 'തല്ലുമാല'യുടെ ഒരു മാസത്തെ കളക്ഷന്‍ കണക്ക് പുറത്തുവിട്ട് നിര്‍മ്മാതാക്കള്‍

കോവിഡിനു ശേഷമുള്ള മലയാളം തിയറ്റര്‍ റിലീസുകളില്‍ ഏറ്റവും വലിയ വിജയങ്ങളിലൊന്നാണ് തല്ലുമാല. സമീപകാലത്ത് അഡ്വാന്‍സ് ബുക്കിംഗ് വഴി തന്നെ ഏറ്റവുമധികം കളക്ഷന്‍ നേടിയ ചിത്രം മികച്ച ഓപണിംഗും സ്വന്തമാക്കിയിരുന്നു. എന്നാല്‍ ചിത്രത്തിന്‍റെ ബോക്സ് ഓഫീസ് നേട്ടം സംബന്ധിച്ച ഒഫിഷ്യല്‍ കണക്കുകള്‍ ഒന്നും പുറത്തെത്തിയിരുന്നില്ല. ഇപ്പോഴിതാ ചിത്രം ഒരു മാസം കൊണ്ട് നേടിയ ആഗോള ഗ്രോസ് എത്രയെന്ന കണക്ക് ഔദ്യോഗികമായി പുറത്തുവിട്ടിരിക്കുകയാണ് നിര്‍മ്മാതാക്കള്‍.[www.malabarflash.com]


ഓഗസ്റ്റ് 12 ന് തിയറ്ററുകളില്‍ എത്തിയ ചിത്രം ഇതുവരെ നേടിയ കളക്ഷന്‍ 71.36 കോടി ആണെന്ന് നിര്‍മ്മാതാക്കളായ ആഷിക് ഉസ്‍മാന്‍ പ്രൊഡക്ഷന്‍സ് അറിയിക്കുന്നു. കേരളത്തിനൊപ്പം മറ്റു സംസ്ഥാനങ്ങളിലും വിദേശ മാര്‍ക്കറ്റുകളിലുമൊക്കെ ഓഗസ്റ്റ് 12 ന് തന്നെയാണ് ചിത്രം എത്തിയത്. യുഎസ്, കാനഡ, യുകെ, സിംഗപ്പൂര്‍, ആഫ്രിക്ക, സൌദി അറേബ്യ, യുഎഇ, ജിസിസി, യൂറോപ്പ് തുടങ്ങി വന്‍ ആഗോള റിലീസ് ആയിരുന്നു തല്ലുമാലയ്ക്ക്. ഇന്ത്യന്‍ റിലീസില്‍ തമിഴ്നാട്ടിലും കര്‍ണാടകത്തിലും മികച്ച സ്ക്രീന്‍ കൌണ്ട് ഉണ്ടായിരുന്നു. റിലീസ് ദിനം മുതല്‍ മികച്ച മൌത്ത് പബ്ലിസിറ്റി ലഭിച്ച ചിത്രമാണ് ഇത്. ആദ്യ നാല് ദിനങ്ങളിലെ ആഗോള ഗ്രോസ് 31 കോടി വരുമെന്നായിരുന്നു അനൌദ്യോഗിക കണക്കുകള്‍.

മികച്ച മൌത്ത് പബ്ലിസിറ്റി ലഭിച്ചതും റിപ്പീറ്റ് ഓഡിയന്‍സിനെ ലഭിച്ചതും ചിത്രത്തിന് രണ്ടും മൂന്നും വാരങ്ങളില്‍ നേട്ടമായി. മൂന്നാം വാരം കേരളത്തില്‍ 164 സ്ക്രീനുകള്‍ ഉണ്ടായിരുന്ന തല്ലുമാലയ്ക്ക് നാലാം വാരത്തില്‍ 110 സ്ക്രീനുകള്‍ ഉണ്ട്. ഓണം റിലീസുകള്‍ എത്തിത്തുടങ്ങിയിട്ടും ചിത്രത്തിന് പ്രേക്ഷകരുണ്ട് എന്നത് നേടിയ വിജയത്തിന്‍റെ വലിപ്പത്തെയാണ് കാണിക്കുന്നത്.

Post a Comment

0 Comments