NEWS UPDATE

6/recent/ticker-posts

17-കാരിയെ കാറില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമം; മൂന്ന് യുവാക്കള്‍ അറസ്റ്റില്‍

കരുവാരക്കുണ്ട്: പതിനേഴുകാരിയെ കാറില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ മൂന്നുപേര്‍ പിടിയില്‍. വെള്ളില തച്ചോത്ത് വീട്ടില്‍ ശ്യാം (18), വണ്ടൂര്‍ വടക്കേത്തൊടി വീട്ടില്‍ ജിബിനേഷ് (19), പാണ്ടിക്കാട് പുലിയകോട്ടുമ്മല്‍ വീട്ടില്‍ അജിത്ത് (18) എന്നിവരെയാണ് കരുവാരക്കുണ്ട് പോലീസ് അറസ്റ്റുചെയ്തത്.[www.malabarflash.com]


കാറും കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടിയെ കാണാനില്ലെന്ന പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ കരുവാരക്കുണ്ട് പോലീസ് ഇന്‍സ്പെക്ടര്‍ സി.കെ. നാസറും സംഘവുമാണ് പ്രതികളെ പിടികൂടിയത്.

ജൂനിയര്‍ എസ്.ഐ.മാരായ മനോജ്, സുദര്‍ശന, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ വിജയന്‍, ശശികുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ രതീഷ് വെണ്ണീറിങ്ങല്‍, അജിത്കുമാര്‍ എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്. പോക്‌സോ കോടതിയില്‍ ഹാജരാക്കിയ മൂന്നു പ്രതികളെയും റിമാന്‍ഡ്‌ ചെയ്തു.

Post a Comment

0 Comments