NEWS UPDATE

6/recent/ticker-posts

തൊഴിലുറപ്പ് നിയമം അട്ടിമറിക്കാനുളള കേന്ദ്ര സര്‍ക്കാര്‍ നീക്കം; പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

ഉദുമ: മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം അട്ടിമറിക്കാനുളള കേന്ദ്ര സര്‍ക്കാര്‍ നീക്കം അവസാനിപ്പിക്കണമൊന്നാവശ്യപെട്ട് കേരള ഗ്രാമ പഞ്ചായത്ത് അസോസിയേന്‍ ആഹ്വാനം ചെയ്ത പ്രക്ഷോഭങ്ങളുടെ ഭാഗമായി ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികളെയും മുഴുവന്‍ തൊഴിലുറപ്പ് തൊഴിലാളികളെയും പങ്കെടുപ്പിച്ച് കൊണ്ട് ഉദുമ പഞ്ചായത്ത് കാര്യാലയത്തിന് മുന്നില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.[www.malabarflash.com] 

തൊഴിലുറപ്പ് മേഖലയില്‍ തൊഴില്‍ നിഷേധിക്കുന്നതിനെതിരെയും, ഒരു പഞ്ചായത്തില്‍ ഒരു തവണ 20 മാസ്റ്ററോള്‍ മാത്രമേ അംഗീകരിക്കുകയുള്ളൂ എന്നതുള്‍പ്പെടെയുള്ള കേന്ദ്ര ഗവണ്‍മെന്റ് തീരുമാനം തിരുത്തിക്കുന്നതിന് വേണ്ടിയാണ് കേരള ഗ്രാമ പഞ്ചായത്ത് അസോസിയേന്‍ പ്രക്ഷോഭം സംഘടിപ്പിക്കുന്നത്. 

കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ പഞ്ചായത്ത് ഭരണ സമിതി ഐക്യകണ്‌ഠേന പ്രമേയം പാസാക്കിയിരുന്നു. 

കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ മണികണ്ഠന്‍ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ലക്ഷ്മി അധ്യക്ഷത വഹിച്ചു. 

തൊഴിലുറപ്പ് നിയമം അട്ടിമറിക്കാനുളള കേന്ദ്ര സര്‍ക്കാര്‍ നീക്കം അവസാനിപ്പിക്കണമൊന്നാവശ്യപെട്ട് പഞ്ചായത്തിലെ മുഴുവന്‍ തൊഴിലാളികളില്‍ നിന്നും ഗുണഭോക്താക്കളില്‍ നിന്നും വാര്‍ഡ് തലത്തില്‍ ശേഖരിച്ച ഒപ്പുകള്‍ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഏറ്റുവാങ്ങി. ഗ്രാമ വൈസ് പ്രസിഡണ്ട് കെ വി ബാലകൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം കെ വിജയന്‍, അംഗങ്ങളായ പുഷ്പ ശ്രീധരന്‍, കെ വി രാജേന്ദ്രന്‍, ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരായ സൈനബ അബുബക്കര്‍, പി സുധാകരന്‍, ബീവി, പഞ്ചായത്ത് അംഗം ചന്ദ്രന്‍ നാലാവാതുക്കല്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ സനുജ എന്നിവര്‍ സംസാരിച്ചു.

Post a Comment

0 Comments