NEWS UPDATE

6/recent/ticker-posts

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ഉണ്ണികൃഷ്ണന്‍ പുഷ്പ്പഗിരി അന്തരിച്ചു

കാസറകോട്: മുതിർന്ന മാധ്യമ പ്രവർത്തകനും സിനിയർ ജേണലിറ്റ് ഫോറം ജില്ലാ ട്രഷററുമായ അട്ടേങ്ങാനം പോർക്കളത്തെ പാടിയേരയിലെ പി. ഉണ്ണികൃഷ്ണൻ പുഷ്പ്പഗിരി (64) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഒരു മാസമായി മംഗലാപുരത്ത് ചികിത്സയിലായിരുന്നു.[www.malabarflash.com]

ഉത്തരദേശം ദിനപത്രത്തിന്റെ സബ് എഡിറ്റർ , പ്രസ്സ് ട്രസ്റ്റ് ഇന്ത്യയുടെ (പി.ടി.ഐ) ജില്ലാലേഖകനായും, ഹരിണാക്ഷിയന്മ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ് ആയും പ്രവർത്തിച്ചു വരികയായിരുന്നു.
കാസറകോട് പ്രസ് ക്ലബ് സെക്രട്ടറി, പത്രപ്രവർത്തക ഭവന നിർമ്മാണ സംഘം ഡയറക്ടർ, രജനി ബാലജനസഖ്യം ജനറൽ സെക്രട്ടറി എന്നി നിലകളിൽ പ്രവർത്തിച്ചിരുന്നു.

കാഞ്ഞങ്ങാട്ട് നിന്ന് പ്രസിദ്ധീകരിക്കുന്ന നവത ദിനപത്രത്തിലൂടെയാണ് നാല് പതിറ്റാണ്ട് മുമ്പ് പത്രപ്രവർത്തനം രംഗത്ത് എത്തിയത് . ആദ്യ കാലത്ത് നാടക രംഗത്തും സജീവമായിരുന്നു. നിരവധി നാടകങ്ങളും , നാടക ഗാനങ്ങളും എഴുതുതിയിട്ടുണ്ട്. മികച്ച മാധ്യമപ്രവർത്തനമുള്ള പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.

ഭാര്യ: പി.പത്മിനി. മക്കൾ. അനുപ് കൃഷ്ണൻ (ഗൾഫ് ഏഷ്യൻ മെഡിക്കൽ സെൻറർ , സൗദി അറേബ്യ),അഞ്ചു കൃഷ്ണൻ (മ്യൂസിക്ക് വിദ്യാർത്ഥി ) മരുമക്കൾ : പി.രജ്ഞിത്ത് (സൗദി അറേബ്യ), ജയശ്രീ അനുപ് ( ഉദുമ)

സഹോദരങ്ങൾ: പി.കെ.നായർ ( മാവുങ്കാൽ), രാധന്മ (ആനപ്പെട്ടി), ചന്ദ്രമതി അമ്മ ( പെരളത്ത് ) ,സരസ്വതി അമ്മ (കാലിച്ചാനടുക്കം ] തമ്പാൻ നായർ ( ആനപ്പെട്ടി), ശ്യാമള ( നീലേശ്വരം) കുഞ്ഞിക്കണ്ണൻ നായർ (ചെറുവത്തൂർ ) ശ്രീധരൻ പുഷ്പ്പഗിരി (ദുബായ്)

സംസ്ക്കാരം വ്യാഴാഴ്ച രാവിലെ 10 മണിക്ക് വിട്ടുവളപ്പിൽ

Post a Comment

0 Comments