NEWS UPDATE

6/recent/ticker-posts

വിവാഹ വേഷത്തില്‍ വധു റോഡില്‍; കുഴികള്‍ക്കെതിരേ ഫോട്ടോഷൂട്ട് പ്രതിഷേധം

മലപ്പുറം: വൈവിധ്യമാര്‍ന്ന ഫോട്ടോഷൂട്ടുകള്‍ വൈറലാകുന്ന കാലത്ത് നിലമ്പൂര്‍ പൂക്കോട്ടുംപാടത്ത് നിന്ന് ഒരു പ്രതിഷേധ വിവാഹ ഫോട്ടോഷൂട്ട്. പൂക്കോട്ടുംപാടം സ്വദേശിനി സുജീഷയാണ്, കല്യാണദിവസം റോഡിലെ കുഴികള്‍ക്കിടയില്‍ ഫോട്ടോഷൂട്ട് നടത്തി തങ്ങളുടെ പ്രതിഷേധം അറിയിച്ചത്.[www.malabarflash.com]


നിലമ്പൂരിലെ ആരോ വെഡിങ് കമ്പനിയിലെ ആഷിഖ് ആരോ ആണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. പ്രദേശത്തെ കുഴികളും വെള്ളക്കെട്ടുകളും യാത്രക്കാര്‍ക്ക് എന്നും ദുരിതമാണ് സമ്മാനിക്കുന്നത്. ഇതിനിടെയാണ് പ്രതിഷേധമെന്നോണം ഫോട്ടോഷൂട്ട് റോഡില്‍ നടത്തിക്കൂടേയെന്ന ചിന്ത തനിക്കുണ്ടായതെന്ന് ആഷിഖ് പറഞ്ഞു. കല്യാണപ്പെണ്ണായ സുജീഷയോട് ഇക്കാര്യം സൂചിപ്പിച്ചപ്പോള്‍ പൂര്‍ണസമ്മതം.

ദിനംപ്രതി റോഡിലെ കുഴികളില്‍വീണ് അപകടങ്ങള്‍ സംഭവിക്കുന്ന ഇക്കാലത്ത് ഈ ഫോട്ടോഷൂട്ട് പ്രതിഷേധം വളരെവേഗമാണ് പൊതുജനം ഏറ്റെടുത്തത്. ഇതിനകം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഈ ചിത്രങ്ങള്‍ 20 ലക്ഷത്തിലേറെപ്പേര്‍ കണ്ടുകഴിഞ്ഞു.

Post a Comment

0 Comments