NEWS UPDATE

6/recent/ticker-posts

വീട്ടിൽ പ്രേതബാധയുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് 79കാരനിൽ നിന്ന് 16 ലക്ഷം രൂപ തട്ടി; രണ്ട് യുവതികൾക്കെതിരെ കേസ്

മഹാരാഷ്ട്ര: വീട്ടിൽ പ്രേതബാധയുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് 79കാരനിൽ നിന്ന് 16 ലക്ഷത്തോളം രൂപ തട്ടിയ കേസിൽ രണ്ട് യുവതികൾക്കെതിരെ കേസ്. ഒറ്റക്ക് താമസിക്കുന്ന ഇയാളുടെ വീട്ടിൽ പൈശാചിക ശക്തികളുണ്ടെന്നും അവയെ തുരത്താൻ ചില പൂജകൾ ചെയ്യണമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചാണ് യുവതികൾ പണം തട്ടിയത്.[www.malabarflah.com]


മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. ഈ വർഷം ജൂലായ്-സെപ്തംബർ മാസങ്ങളിലായി നടത്തിയ പൂജയിൽ 15.87 ലക്ഷം രൂപയാണ് രണ്ട് യുവതികൾ ചേർന്ന് ഇയാളിൽ നിന്ന് തട്ടിയെടുത്തത്. താൻ പറ്റിക്കപ്പെടുകയാണെന്ന് മനസ്സിലാക്കിയ വയോധികൻ പിന്നീട് പോലീസിനെ സമീപിക്കുകയായിരുന്നു.

Post a Comment

0 Comments