NEWS UPDATE

6/recent/ticker-posts

കോഴിക്കോട് സിനിമാ പ്രമോഷനിടെ യുവനടിമാര്‍ക്ക് നേരെ അതിക്രമം

കോഴിക്കോട്: സിനിമ പ്രമോഷന്‍ പരിപാടിക്കിടെ സിനിമാ നടിമാര്‍ക്ക് നേരെ അതിക്രമം. ഹൈലൈറ്റ് മാളിലെ പ്രമോഷന്‍ കഴിഞ്ഞ് ഇറങ്ങുമ്പോഴാണ് ആള്‍ക്കൂട്ടത്തില്‍ നിന്ന് ഒരാള്‍ നടിമാരെ കയറിപ്പിടിച്ചത്. ഇതിലൊരു നടി കയറിപ്പിടിച്ചയാളെ തല്ലാനോങ്ങുന്നതും ദൃശ്യങ്ങളിലുണ്ട്.[www.malabarflash.com]

സിനിമാ പ്രമോഷന് താരങ്ങള്‍ എത്തുന്നതറിഞ്ഞ് വന്‍ ജനക്കൂട്ടമാണ് മാളില്‍ തടിച്ചുകൂടിയത്. വൃത്തികെട്ട അനുഭവമാണ് ഉണ്ടായതെന്നും പ്രതികരിക്കാന്‍ പറ്റാത്ത അവസ്ഥയായിരുന്നെന്നും യുവനടി ഫേസ്ബുക്കില്‍ കുറിച്ചു. താനാകെ മരവിച്ചുപോയെന്നും അവര്‍ പറഞ്ഞു. 


Post a Comment

0 Comments