സംസാര-ശ്രവണ ശേഷി ലഭിക്കാന്‍ ആളുകളുടെ ശരീരത്തില്‍ ഘടിപ്പിക്കുന്ന ഇത്തരം ഉപകരണങ്ങളുടെ അറ്റകുറ്റ പണിക്ക് പതിനായിരങ്ങള്‍ ചെലവുണ്ട്.
സര്‍ക്കാര്‍ ഉത്തരവിനനുസരിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഇതിന് തുക നീക്കി വയ്ക്കണം.കേരള സോഷ്യല്‍ സെക്യുരിറ്റി മിഷന്‍റെ അക്കൗണ്ടിലേക്ക് ഈ തുക കൈമാറണം. തുക പോരാതെ വന്നാല്‍ സംസ്ഥാന സർക്കാർ മതിയായ ഫണ്ട് കെ.എസ്.എസ്.എമ്മിന് നല്‍കണം.

ഇതൊന്നും നടക്കാത്തത് മൂലം ഈ പദ്ധതിയുടെ പ്രയോജനം നിരവധി കുട്ടികൾക്ക്കിട്ടാതാകുന്നു. പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് സംഘടനയുടെ ആവശ്യം.
കോക്ലിയർ ഇംപ്ലാന്റീസ്ചെയ്തിട്ടുള്ളവർ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന വിവിധ കമ്പനികളുടെ 600 ഓളം പ്രോസസറുകൾ വൈകാതെ നിർത്തലാക്കപ്പെടും. പതിനായിരങ്ങള്‍ ചെലവ് വരുന്ന ഇത്തരം പ്രോസസറുകള്‍ അപ്ഗ്രേഡ് ചെയ്യുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
കോക്ലിയർ ഇംപ്ലാന്റീസ് ശസ്ത്രക്രീയയ്ക്കും തുടർ ചികിത്സയ്ക്കും സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള അശാസ്ത്രീയ വരുമാന പരിധിയും പ്രായപരിധിയും ഒഴിവാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ. ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് രേഷ്മ രാജീവ് അധ്യക്ഷയായി.പ്രസിഡന്റ് നവാസ് നെടുമ്പാശ്ശേരി, സംസ്ഥാന ഭാരവാഹികളായ അഷറഫ് പാത്തൂര്‍,വിജേഷ് കണ്ണൂര്‍,നജുമുദ്ധീന്‍,രാജേഷ് രാവണീശ്വരം, മുസ്തഫ കുമ്പള, കെ.രഞ്ജിനി എന്നിവര്‍ സംസാരിച്ചു.
0 Comments