NEWS UPDATE

6/recent/ticker-posts

ഇലന്തൂര്‍ അന്വേഷണത്തിനിടെ 10 വര്‍ഷം മുമ്പ് കാണാതായ സ്ത്രീയെ കണ്ടെത്തി

പന്തളം: പത്തുവർഷം മുമ്പ് കാണാതായ യുവതിയെ പെരിന്തൽമണ്ണയിൽനിന്ന് പന്തളം പോലീസ് കണ്ടെത്തി. 2012 മേയ് ആറിന് കുളനട ഞെട്ടൂരിലുള്ള വീട്ടിൽനിന്ന് സ്ത്രീയെ കാണാതായതായി ഭർത്താവ് പന്തളം പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ യുവതിയെ കണ്ടെത്താനായില്ല. കേസ് തെളിയേണ്ട പട്ടികയിൽ ഉൾപ്പെടുത്തി സെപ്റ്റംബർ ഒൻപതിന് കോടതിക്ക് റിപ്പോർട്ട് സമർപ്പിച്ചു.[www.malabarflash.com]


ഇലന്തൂർ സംഭവത്തെത്തുടർന്ന്, കാണാതായ കേസുകളിൽ ആളുകളെ കണ്ടെത്തുന്നുതിനുള്ള അന്വേഷണം നടത്തുന്നതിനിടയിലാണ് പെരിന്തൽമണ്ണയിൽനിന്ന് യുവതിയെ കണ്ടെത്തിയത്. സൂപ്പർമാർക്കറ്റിലായിരുന്നു ജോലി. ഒൻപത് വർഷമായി ഹരിപ്പാട് സ്വദേശിക്കൊപ്പം ഇവർ ഭാര്യാഭർത്താക്കന്മാരായി ജീവിച്ചുവരുകയായിരുന്നു. 

എന്നാൽ, ഒരുവർഷമായി പിരിഞ്ഞുകഴിയുകയാണെന്നും പോലീസ് പറഞ്ഞു. പുനലൂരിലെ ജൂവലറിയിൽ ജോലിചെയ്തുവന്ന യുവാവിനെയും പോലീസ് കൂട്ടിക്കൊണ്ടുവന്നു. ഇരുവരെയും കോടതിയിൽ ഹാജരാക്കി. പന്തളം ഇൻസ്പെക്ടർ എസ്.ശ്രീകുമാറിനാണ് അന്വേഷണച്ചുമതല.

Post a Comment

0 Comments