NEWS UPDATE

6/recent/ticker-posts

നീലേശ്വരത്തെ സ്വകാര്യ കോളേജിലെ പൂര്‍വവിദ്യാര്‍ഥി കൂട്ടായ്മയില്‍ പങ്കെടുത്ത 16 പേര്‍ക്ക് ഭക്ഷ്യവിഷബാധ

നീലേശ്വരം: നീലേശ്വരത്തെ സ്വകാര്യ കോളേജില്‍ 1994-95 പ്രീ ഡിഗ്രി ബാച്ചില്‍ പഠിച്ചവരുടെ കുടുംബ കൂട്ടായ്മയില്‍ പങ്കെടുത്തവര്‍ക്ക് ഭക്ഷ്യ വിഷബാധ. 16 പേര്‍ വിവിധ ആരോഗ്യ കേന്ദ്രങ്ങളില്‍ ചികിത്സതേടി.[www.malabarflash.com]  

കാലിക്കടവ് തൃക്കരിപ്പൂര്‍ റോഡിലെ ഹോട്ടലില്‍ ഞായറാഴ്ചയായിരുന്നു സംഗമം. ഇവിടെനിന്ന് ബിരിയാണി കഴിച്ചവര്‍ക്ക് തൊട്ടടുത്തദിവസം മുതല്‍ ദേഹാസ്വാസ്ഥ്യം, പനി, ഛര്‍ദി, വയറുവേദന, വയറ് സ്തംഭനം എന്നിവ അനുഭവപ്പെടുകയായിരുന്നു. ബുധനാഴ്ച രാവിലെയാണ് പരാതിയുമായി പിലിക്കോട് ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിയെയും ഹോട്ടല്‍ ഉടമയെയും സമീപിച്ചത്. ഇതേത്തുടര്‍ന്ന് സെക്രട്ടറി കെ.രമേശന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി.വി.സുരേഷ് എന്നിവരടങ്ങുന്ന സംഘം ഹോട്ടല്‍ സന്ദര്‍ശിച്ച് പരിശോധനനടത്തി. ഹോട്ടലും പരിസരവും ശുചിയാക്കാനും രണ്ട് ദിവസം അടച്ചിടാനും നിര്‍ദേശം നല്‍കി. ഹോട്ടല്‍ പരിസരത്ത് ശുചിത്വക്കുറവ് കണ്ടെത്തി, 5000 രൂപ പിഴ ചുമത്തി.

സംഗമത്തില്‍ പങ്കെടുത്ത സന്തോഷ് ചന്തേര, ആദ്ര, ബിന്ദു ഉദിനൂര്‍, ശ്രീനന്ദ് ഉദിനൂര്‍, നന്ദന ഉദിനൂര്‍, സരോജിനി അമ്മ ഉദിനൂര്‍ എന്നിവര്‍ തൃക്കരിപ്പൂര്‍ താലൂക്ക് ആസ്പത്രിയിലും സിന്ധു രാമന്തളി-രാമന്തളി ആരോഗ്യകേന്ദ്രത്തിലും, ഉഷ ചീമേനി -ചീമേനി ആരോഗ്യകേന്ദ്രത്തിലും, രവീന്ദ്രന്‍ പിലിക്കോട്, രാജേഷ് പിലിക്കോട്, സീമ നീലേശ്വരം, അനില്‍ കാലിക്കടവ്, ദീപ പുത്തിലോട്ട്, ബീന കാലിക്കടവ്, സുനിത പുത്തിലോട്ട്, അദീരഥ് പുത്തിലോട്ട്, രാജീവന്‍ വെള്ളച്ചാല്‍, അഹല്യ വെളിച്ചംതോട് എന്നിവര്‍ വിവിധ ആശുപത്രികളിലും ചികിത്സതേടി.

ഞായറാഴ്ച ഒട്ടേറേ പേര്‍ ഹോട്ടിലില്‍നിന്ന് ഭക്ഷണം കഴിക്കുകയും പാഴ്സല്‍ കൊണ്ടുപോകുകയും ചെയ്തിരുന്നു. പരാതിയുമായി ആരുമെത്തിയിരുന്നില്ലെന്ന് ഹോട്ടല്‍ ഉടമ പറഞ്ഞു.


Post a Comment

0 Comments