NEWS UPDATE

6/recent/ticker-posts

പിതാവിനും സഹോദരനുമൊപ്പം കല്ലുമ്മക്കായ ശേഖരിക്കുന്നതിനിടെ 16കാരന്‍ കടലില്‍ മുങ്ങി മരിച്ചു

ബേക്കല്‍: പിതാവിനും സഹോദരനുമൊപ്പം കല്ലുമ്മക്കായ ശേഖരിക്കാന്‍ പോയ 16കാരന്‍ കടലില്‍ മുങ്ങി മരിച്ചു. പള്ളിക്കര ശക്തി നഗറിലെ സുബൈറിന്റെ മകന്‍ ഷുഹൈബ് ആണ് മരിച്ചത്.[www.malabarflash.com]


ബേക്കല്‍ കോട്ടയ്ക്ക് സമീപത്തൈ പാറയിടുക്കില്‍ നിന്ന് കല്ലുമ്മക്കായ ശേഖരിക്കുന്നതിനിടയില്‍ കാല്‍ വഴുതി വീഴുകയായിരുന്നു. തിങ്കാഴ്ച രാവിലെ ഒന്‍പത് മണിയോടെയാണ് സംഭവം. തിരമാലയില്‍പ്പെട്ട് കാണാതായ ഷുഹൈബിനെ ബേക്കല്‍ പോലീസ്, തീരദേശ പോലീസ്, അഗ്നി രക്ഷാ സേന എന്നിവര്‍ തിരച്ചില്‍ നടത്തുന്നതിനിടെ 11 മണിയോടെയാണ് കണ്ടെത്തിയത്.

ബേക്കല്‍ ഇന്‍സ്‌പെക്ടര്‍ യു.പി. വിപിന്റെ നേതൃത്വത്തില്‍ ഉദുമ ആസ്പത്രിയിലെത്തിച്ചെങ്കിലും മരിച്ചു

Post a Comment

0 Comments