സംഘടനയിലൂടെ യോജിക്കാവുന്ന വിഷയങ്ങളിൽ ഒന്നിച്ചു നീങ്ങാനാണ് ആർഎസ്എസ് ലക്ഷ്യം. ലഹരിക്കെതിരായ ബോധവത്ക്കരണമാണ് സംഘടന ആദ്യം ഏറ്റെടുക്കുക. ആദ്യ പരിപാടി 23-ന് കൊച്ചിയിൽ നടക്കും. സുരേഷ് ഗോപി എംപി, പി ടി ഉഷ എംപി, ജസ്റ്റിസ് കെ എബ്രഹാം മാത്യു എന്നിവർ പങ്കെടുക്കും.
ലൗ ജിഹാദ് തുടങ്ങിയ വിഷയങ്ങൾ സംയുക്തമായി ഉന്നയിക്കാൻ പുതിയ സംഘടന തയ്യാറെടുക്കുന്നതായാണ് വിവരം. സംഘടനയിൽ വിവിധ ക്രൈസ്തവ സഭകളിലെ അംഗങ്ങൾ ഉൾപ്പെടുമെന്നും റിപ്പോർട്ടുണ്ട്. സംഘടനയ്ക്ക് ജില്ലാ, താലൂക്ക് മേഖലകളിലും ഘടകങ്ങൾ നിലവിൽ വരുമെന്നാണ് വിവരം.

സംഘടന നിയോഗിക്കുന്ന പ്രവർത്തകരും സഭാ വിശ്വാസികളുമായിരിക്കും സംഘടനാ ഭാരവാഹികൾ. ആർഎസ്എസ് നേതാക്കൾ തലപ്പത്ത് വരാൻ സാധ്യതയില്ലെന്നാണ് സൂചന. സംഘടനാ രൂപീകരണത്തിന് മുന്നോടിയായി വിവിധ ക്രൈസ്തവ വിശ്വാസികളുമായി പ്രാദേശികമായി ആർഎസ്എസ് ചർച്ചനടത്തിക്കഴിഞ്ഞു.
നേരത്തെ ആർഎസ്എസ് ദേശീയ നേതാക്കൾ കേരളത്തിലെത്തി വിവിധ സഭാ തലവന്മാരുമായി ചർച്ചനടത്തിയിരുന്നു. മുകൾത്തട്ടിൽ മാത്രം ചർച്ച നടത്തിയാൽ പരസ്പര സഹകരണത്തിൻറെ വാതിൽ തുറക്കാനാകില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സംഘടന രൂപവത്കരിക്കാൻ തീരുമാനിച്ചത്.
0 Comments