NEWS UPDATE

6/recent/ticker-posts

ഭൂമിക്ക് നികുതി അടയ്ക്കാന്‍ 2500 രൂപ കൈക്കൂലി; കാസർകോട് മൂളിയാറില്‍ വില്ലേജ് അസിസ്റ്റന്‍റ് അറസ്റ്റില്‍

കാസർകോട്: കൈക്കൂലി വാങ്ങുന്നതിനിടെ കാസർകോട് മുളിയാർ വില്ലേജ് അസിസ്റ്റന്റ് ടി രാഘവൻ അറസ്റ്റിൽ. വില്ലേജ് ഓഫീസ് സേവനങ്ങൾക്ക് കൈക്കൂലി വാങ്ങുന്നതിനിടെ കാസർകോട് വിജിലൻസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 
[www.malabarflash.com]

2500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് മുളിയാർ വില്ലേജ് അസിസ്റ്റന്റും ചട്ടഞ്ചാൽ സ്വദേശിയുമായ ടി രാഘവനെ വിജിലൻസ് പിടികൂടിയത്.

ഭൂമിയ്ക്ക് നികുതിയടക്കാനാണ് ബോവിക്കാനം സ്വദേശി അഷറഫിന്റെ പക്കല്‍ നിന്ന് രാഘവൻ കൈക്കൂലി ആവശ്യപ്പെട്ടത്. രാഘവന്റെ കൈയ്യിൽ നിന്നും അഞ്ഞൂറിന്റെ നോട്ടുകൾ വിജിലൻസ് അധികൃതർ കണ്ടെത്തി. 

മുളിയാർ വില്ലേജ് ഓഫീസിൽ കൈക്കൂലി വാങ്ങുന്നത് സംബന്ധിച്ച് നിരവധി ആക്ഷേപങ്ങൾ നേരത്തെ ഉയർന്നിരുന്നു. വില്ലേജ് ഓഫീസിലെ മറ്റ് ഉദ്യോഗസ്ഥർക്കും കൈക്കൂലിയിൽ പങ്കുണ്ടോ എന്നും വിജിലൻസ് അന്വേഷിക്കുന്നുണ്ട്.

Post a Comment

0 Comments