കണ്ണൂര്‍: കേരളത്തിലൂടെ ഓടുന്ന ആറ് ട്രെയിനുകളിൽ ഡി റിസർവ്ഡ് കോച്ച് പുനരാരംഭിച്ചു. ഈ മാസം 28 ഓടെ 20 ട്രെയിനുകളിൽ കൂടി ഡി റിസർവ്ഡ് കോച്ചുകൾ ആരംഭിക്കും.[www.malabarflash.com]
കൊവിഡിന് മുമ്പ് 21 ട്രെയിനുകളിൽ ഈ സൗകര്യം ഉണ്ടായിരുന്നു. ജനറൽ കോച്ചുകളിലെ തിരക്ക് കുറയ്ക്കുന്നതിനാണ് ചില കോച്ചുകൾ ഡി-റിസർവ്ഡായി മാറ്റിയത്. സ്റ്റേഷനിൽ നിന്ന് പകൽ സമയത്ത് ടിക്കറ്റ് ബുക്ക് ചെയ്യാം.
സ്ലീപ്പർ ടിക്കറ്റിനേക്കാൾ കുറവാണ് നിരക്ക്. സീസൺ ടിക്കറ്റ് ഉടമകൾക്കും കോച്ചിൽ കയറാം. ഏറ്റവും കുറഞ്ഞ എക്സ്പ്രസ് സ്ലീപ്പർ ടിക്കറ്റ് നിരക്ക് 145 രൂപയാണ്. ഡി റിസർവ്ഡ് കോച്ചിൽ 65 രൂപയാണ് നിരക്ക്. സൂപ്പർഫാസ്റ്റിൽ സ്ലീപ്പറിന് 175 രൂപയും ഡി കോച്ചിന് 95 രൂപയുമാണ് നിരക്ക്.
0 Comments