ഇതുസംബന്ധിച്ച് ജനങ്ങളെ ബോധവൽക്കരിക്കാൻ ക്യാംപെയ്നും ആരംഭിച്ചു. പോലീസ് ഉദ്യോഗസ്ഥർ ബീച്ചിലെത്തി സഞ്ചാരികളെയും താമസക്കാരെയും നേരിൽ കണ്ട് സുരക്ഷാ മുന്നറിയിപ്പ് നൽകുകയും വിശദാംശങ്ങൾ അടങ്ങിയ ലഘുലേഖ വിതരണം ചെയ്യുകയും ചെയ്യുന്നു. ബീച്ചിൽ ഇറങ്ങുന്നവർ പാലിക്കേണ്ട മാർഗനിർദേശങ്ങളും അടിയന്തര ഘട്ടങ്ങളിൽ ബന്ധപ്പെടേണ്ട നമ്പറുകളും സ്വീകരിക്കേണ്ട നടപടികളും അടങ്ങിയതാണ് ലഘുലേഖ.
മുങ്ങി മരണവും നീന്തലുമായി ബന്ധപ്പെട്ട മറ്റു അപകടങ്ങളും ഒഴിവാക്കുന്നതിനായി ഹുദൈരിയാത്ത്, അൽബത്തീൻ ബീച്ചുകളിൽ പ്രത്യേക ബോധവൽക്കരണ പരിപാടികളും പോലീസ് നടത്തിവരുന്നു. പകൽ സമയങ്ങളിൽ മാത്രമേ അബുദാബിയിലെ ഓപ്പൺ ബീച്ചുകളിൽ നീന്താൻ അനുമതിയുള്ളൂ. രാത്രി കാലങ്ങളിലും പുലർച്ചെയും നീന്താൻ പാടില്ല.കുട്ടികളെ തനിച്ച് കടലിൽ നീന്താൻ വിടുന്നതും അപകടം ക്ഷണിച്ചുവരുത്തും.
മാതാപിതാക്കളുടെയോ മുതിർന്നവരുടെയോ സാന്നിധ്യത്തിൽ അല്ലാതെ കുട്ടികളെ കടലിൽ കുളിക്കാൻ വിടരുത്. അബുദാബി പോലീസിന്റെ ജനറൽ കമാൻഡ്, അബുദാബി സിവിൽ ഡിഫൻസ് അതോറിറ്റി, മുനിസിപ്പാലിറ്റി, ഗതാഗത വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് ബോധവൽക്കരണം. ബോധവൽക്കരിച്ച് എമിറേറ്റിലെ മുങ്ങി മരണ കേസുകൾ കുറയ്ക്കുകയാണ് ലക്ഷ്യം.
0 Comments