സിനിമയുടെ നിർമ്മാണ സമയത്ത് കഥ കേട്ട ഗീതു മോഹന്‍ദാസ് ചില തിരുത്തലുകൾ ആവശ്യപ്പെടുകയും അതിന് വഴങ്ങാത്തതിൽ ഈഗോ പ്രശ്നങ്ങൾ കാരണം നിരന്തരം തനിക്കെതിരെ പ്രവർത്തിക്കുകയും ചെയ്തുവെന്നാണ് ലിജുവിന്‍റെ ആരോപണം.
പടവെട്ടിന്‍റെ കഥ നിവിൻ അവരോട് പറഞ്ഞതായിരിക്കണം. 2019 ലാണ് ഗീതു മോഹന്‍ദാസിനോട് പടവെട്ടിന്‍റെ കഥ വിശദമായി വിവരിച്ചത്. അതിൽ ചില തിരുത്തലുകൾ വരുത്തണമെന്ന് അവർ ആവശ്യപ്പെട്ടു. എന്നാല്‍ ഞാന്‍ ചെയ്യാനുദ്ദേശിക്കുന്ന കാര്യത്തില്‍ തീരുമാനം ഞാന്‍ എടുത്തോളാമെന്ന ശാഠ്യം ഞാന്‍ പറഞ്ഞു. അത് അവരുടെ ഈഗോയെ പിടിച്ചുകുലുക്കി.
എന്നെപ്പോലുള്ള ഒരു നവാഗതനെ അവരുടെ ശക്തികൊണ്ട് ഉൻമൂലനം ചെയ്യാൻ കഴിയുമെന്ന് ഭീഷണിപ്പെടുത്തി. സിനിമ പുരോഗമിച്ചപ്പോൾ, എന്‍റെ പേര് ചിത്രത്തിൽ നിന്ന് നീക്കം ചെയ്യണമെന്ന് അവർ ആവശ്യപ്പെട്ടു. ഇതിനായി നിരന്തരം നിർമ്മാതാക്കൾക്ക് ഇമെയിലുകൾ അയച്ചു. പരാതി ദേശീയ തലത്തിലുള്ള പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലേക്ക് പോലും പോയിട്ടുണ്ട്.
എന്നാൽ നിവിൻ പോളിയും സഹനിർമ്മാതാവ് സണ്ണി വെയ്നും ഉറച്ച നിലപാട് സ്വീകരിച്ചതോടെ അത് നടക്കാതെ പോയെന്നും ലിജു കൃഷ്ണ പറയുന്നു.
0 Comments