അടിമാലി: മണ്ണെണ്ണ കുടിച്ച് ഗുരുതരാവസ്ഥയിലായിരുന്ന ഒന്നരവയസുകാരനെ വാട്സാപ്പ് ഗ്രൂപ്പിന്‍റെ പ്രവർത്തനത്തിലൂടെ ആശുപത്രിയിലെത്തിച്ചു. അടിമാലി ചിന്നപാറക്കുടി ആദിവാസി കോളനിയിലെ കണ്ണന്‍റെ മകൻ പ്രണവ് ആണ് അബദ്ധത്തിൽ മണ്ണെണ്ണ കുടിച്ചത്.
ബുധനാഴ്ച ഉച്ചയ്ക്ക് 1.30 ഓടെയാണ് സംഭവം. മുറിയിലെ കട്ടിലിനടിയിൽ ഇരിക്കുകയായിരുന്ന അരലിറ്ററോളം മണ്ണെണ്ണയാണ് പ്രണവ് കുടിച്ചത്. സംഭവമറിഞ്ഞ് വീട്ടുകാർ കുട്ടിയെ വെളിച്ചെണ്ണ കുടിപ്പിച്ചു. ഇതോടെ കുട്ടി അവശനായി. ഉടൻ തന്നെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു.
കുട്ടി അപകടനില തരണം ചെയ്തിട്ടില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
0 Comments