NEWS UPDATE

6/recent/ticker-posts

എംഡിഎംഎയുമായി 2 പേര്‍ പിടിയില്‍, പ്രതികളുടെ കൈവശം പെണ്‍കുട്ടികളുടെയടക്കം 250 ലേറെ വിദ്യാര്‍ത്ഥികളുടെ പേരുകള്‍

തൃശ്ശൂര്‍: കൈപ്പമംഗലത്ത് എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ പിടിയില്‍. ചെന്ത്രാപിനി സ്വദേശി ജിനേഷ്, കൈപ്പമംഗലം സ്വദേശി വിഷ്ണു എന്നിവരാണ് പിടിയിലായത്. 15.2 ഗ്രാം എം‍ഡിഎംഎയാണ് ഇവരില്‍ നിന്ന് എക്സൈസ് പിടികൂടിയത്. ഇവർ സഞ്ചരിച്ച സ്കൂട്ടറും കസ്റ്റഡിയിൽ എടുത്തു.[www.malabarflash.com]

പ്രതികളുടെ കയ്യില്‍ നിന്നും 250 ലേറെ വിദ്യാര്‍ത്ഥികളുടെ പേര് വിവരങ്ങള്‍ എക്സൈസ് കണ്ടെടുത്തു. പതിനേഴും 25 ഉം വയസ്സിന് ഇടയിൽ പ്രായമുള്ള വിദ്യാർത്ഥികളുടെ പേരാണ് ലിസ്റ്റിലുള്ളത്. കടമായി ലഹരി നൽകിയവരുടെ ലിസ്റ്റാണിതെന്നും ഇവരെ കണ്ടെത്താൻ ശ്രമം തുടങ്ങിയെന്നും എക്സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. 

വിമുക്തി പരിപാടിയുടെ ഭാഗമായി മുഴുവന്‍ വിദ്യാര്‍ത്ഥികളെയും കണ്ടെത്തുമെന്നും ഇവരെ ലഹരിമുക്തമാക്കുമെന്നും എക്സൈസ് വകുപ്പ് അറിയിച്ചു.

Post a Comment

0 Comments