കോവിഡ് കാലത്ത് ചടങ്ങുകളിൽ മാത്രം ഒതുങ്ങിയിരുന്ന
ആചാരാനുഷ്ഠാനങ്ങൾക്ക് ഇനി മുതൽ ഉത്സവാഘോഷത്തിന്റെ നിറവും പകിട്ടും ആരവങ്ങളും ഉണ്ടാകും. തുലാപത്ത് മുതൽ കോലധാരികൾക്കും ഒപ്പം ചെണ്ട മേളക്കാർക്കും വെളിച്ചപ്പാടന്മാർക്കും കളിയാട്ടങ്ങളുടെയും ഒറ്റക്കോല ഉത്സവങ്ങളുടെയും വിശ്രമമില്ലാത്ത നാളുകളായിരിക്കും.
ആചാരാനുഷ്ഠാനങ്ങൾക്ക് ഇനി മുതൽ ഉത്സവാഘോഷത്തിന്റെ നിറവും പകിട്ടും ആരവങ്ങളും ഉണ്ടാകും. തുലാപത്ത് മുതൽ കോലധാരികൾക്കും ഒപ്പം ചെണ്ട മേളക്കാർക്കും വെളിച്ചപ്പാടന്മാർക്കും കളിയാട്ടങ്ങളുടെയും ഒറ്റക്കോല ഉത്സവങ്ങളുടെയും വിശ്രമമില്ലാത്ത നാളുകളായിരിക്കും.
കോവിഡ് കാലത്ത് ആചാരങ്ങൾ ചടങ്ങുകളിൽ ഒതുക്കേണ്ടി വന്നപ്പോൾ അറുതിയിലായിരുന്നു ഇവർ.
പത്താമുദയത്തിന് ശേഷമാണ് വയനാട്ടുകുലവൻ തറവാടുകളിൽ പുത്തരി കൊടുക്കൽ അടിയന്തിരങ്ങൾക്ക് തുടക്കമാവുക. ചെമ്മനാട്, ഉദുമ, പള്ളിക്കര, അജാനൂർ പഞ്ചായത്തുകളിലായി പാലക്കുന്ന് കഴകത്തിൽ മാത്രം 123 വയനാട്ടുകുലവൻ തറവാടുകളുണ്ട്. വെളിച്ചപ്പാടന്മാരാണ് അവിടങ്ങളിൽ ചടങ്ങുകൾ നടത്തേണ്ടത്. തുലാപത്ത് കഴിയുന്നതോടെ അവർക്കിനി തിരക്കിട്ട നാളുകളായിരിക്കും .
പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിൽ കുലകൊത്തി നടത്തുന്ന ആദ്യ ഉത്സവമായ പത്താമുദയത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി. തിങ്കളാഴ്ച ഭണ്ഡാരവീട്ടിൽ കുലകൊത്തൽ ചടങ്ങ് നടന്നു. 26ന് രാത്രി എഴുന്നള്ളത്ത് ക്ഷേത്രത്തിലേക്ക് പുറപ്പെടുന്നത്തോടെയാണ് ഉത്സവത്തിന് തുടക്കം . 27ന് നിവേദ്യസമർപ്പണത്തിന് ശേഷം പത്താമുദയത്തിന്റെ ഭാഗമായി എഴുന്നള്ളത്തും തുടർന്ന് ക്ഷേത്രത്തിലെത്തുന്ന മുഴുവൻ വിശ്വാസികൾക്കും പുത്തരി സദ്യയും വിളമ്പും. ആയിരങ്ങൾ പുത്തരിസദ്യയും പായസവും കഴിക്കാൻ അന്ന് ക്ഷേത്രത്തിലെത്തും. മഹാമാരിയെ തുടർന്ന് രണ്ടു വർഷമായി ഇവിടെ സമൂഹ പുത്തരി സദ്യ ഉണ്ടായിരുന്നില്ല.
അരവത്ത് മട്ടയ്‌ങ്ങാനം കഴകം പൂബാണംകുഴി ക്ഷേത്രത്തിൽ ചൊവ്വാഴ്ച രാവിലെ 7നാണ് കുലകൊത്തുക. കൊത്തിയ കുലകൾ അരവത്ത് കഴകം ആസ്ഥാനമായ അരവത്ത് വളപ്പിൽ വീട് തറവാട്ടിൽ സൂക്ഷിക്കും.27ന് പുത്തരി അടിയന്തിരത്തിന് ഈ കുലകൾ ഉപയോഗിക്കും. കരിപ്പോടി മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ സംക്രമത്തിന്റെ ഭാഗമായി നടതുറന്ന് അരിത്രാവലും പ്രാർഥനയും നടത്തി.
കോട്ടിക്കുളം കുറുംബ ഭഗവതി ക്ഷേത്രത്തിൽ പത്താമുദയത്തിന്റെ ഭാഗമായി കുലകൊത്തൽ നടന്നു. 27 ന് ഉച്ചയ്ക്ക് 3ന് ഹരിക സ്ഥാനത്തുനിന്ന് മേലമ്പലത്തിലേക്ക് എഴുന്നള്ളത്ത് പുറപ്പെടും. ബേക്കൽ കുറുംബ ഭഗവതി ക്ഷേത്രത്തിൽ കണ്ണൻ കാരണവരുടെ കർമികത്വത്തിൽ കുലകൊത്തൽ ചടങ്ങ് നടന്നു.27 ന് പകലാണ് ഇവിടെ പത്താമുദയ ഉത്സവം.
0 Comments