NEWS UPDATE

6/recent/ticker-posts

ദേശീയപാതവികസനത്തിന്റെ ഭാഗമായി പെരിയയില്‍ നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന മേല്‍പ്പാലം തകര്‍ന്നുവീണു

പെരിയ: ദേശീയപാത വികസനത്തിന്റെ ഭാഗമായി പെരിയയില്‍ നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന മേല്‍പ്പാലം തകര്‍ന്നുവീണു. ശനിയാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് അപകടമുണ്ടായത്.[www.malabarflash.com]

ഈ സമയത്ത് അഞ്ചോളം തൊഴിലാളികള്‍ മേല്‍പ്പാലത്തിന്റെ കോണ്‍ക്രീറ്റ് ജോലിയില്‍ ഏര്‍പ്പെട്ടുവരികയായിരുന്നു. ഒരു തൊഴിലാളിക്ക് അപകടത്തില്‍ പരിക്കേറ്റതായി വിവരമുണ്ട്. 

കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. നിര്‍മാണത്തിലെ അപാകതയാണ് അപകടത്തിന് കാരണമെന്ന് സംശയിക്കുന്നു. മേല്‍പ്പാലം തകര്‍ന്നത് സംബന്ധിച്ച് അധികൃതര്‍ വിശദമായ അന്വേഷണം നടത്തിവരികയാണ്.

Post a Comment

0 Comments